ബീജിങ്ങ്: അറബി ബോര്‍ഡുകള്‍ക്കും ഇസ്‌ളാമിക ചിഹ്‌നങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി കർശന ചൈന. ഹലാല്‍ റസ്‌റ്റോറന്റുകള്‍, ഭക്ഷണ ശാലകള്‍ എന്നിവിടങ്ങളിലെ അറബിയിലുള്ള എഴുത്തുകളും വരച്ചുവെച്ചിട്ടുള്ള ഇസ്‌ളാമിക ചിഹ്‌നങ്ങളും നീക്കാന്‍ ഭരണകൂടം ഉത്തരവിട്ടു കഴിഞ്ഞു. ചന്ദ്രക്കല, അറബിയില്‍ ഹലാല്‍ എന്ന് എഴുതിയത് തുടങ്ങിയവയൊക്കെ മായ്ക്കണം. ഇത് വിദേശ സംസ്‌ക്കാരമാണെന്നും ചൈനീസ് സംസ്‌ക്കാരത്തിലുള്ളവ വേണം എന്നും ബീജിങ്ങിലെ 11 റസ്‌റ്റോറന്റുകളും കടകള്‍ക്കും ഈ ഉത്തരവ് ലഭിച്ചു.
ചൈനയില്‍, ചൈനീസ് സംസ്‌ക്കാരവും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദര്‍ശവും മതിയെന്നാണ് കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ നിലപാട്. രണ്ടു കോടിയിലേറെ മുസ്‌ളീമുകളാണ് ചൈനയിലുള്ളത്. അവിടെ അംഗീകരിക്കപ്പെട്ട അഞ്ചു മതങ്ങളില്‍ ഒന്നാണ് ഇസ്‌ളാം. ഇസ്ലാം മതത്തെ ചൈനീസ്‌വല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടികള്‍. ബുദ്ധമതം( താവോയിസം) ആണ് ചൈനയുടെ സ്വന്തം മതം. 2009ല്‍ ഉയിഗൂര്‍ മുസ്‌ളീങ്ങളും ബൗദ്ധരും തമ്മില്‍ കലാപം ഉടലെടുത്തിരുന്നു.
അതിനു ശേഷം ഉയിഗൂര്‍ മുസ്‌ളീങ്ങള്‍ 2015ല്‍ ചൈനയിലെ ഒരു ഖനിയില്‍ ബോംബാക്രമണം നടത്തിയിരുന്നു. തുടര്‍ന്ന് ചൈനീസ് പോലീസ് നടത്തിയ തിരിച്ചടിയില്‍ 28 മുസ്‌ളീങ്ങളാണ് കൊല്ലപ്പെട്ടത്. സിന്‍ജിയാങ്ങ് പ്രവിശ്യയിലെ ഉയിഗൂര്‍ മുസ്‌ളീങ്ങളാണ് ചൈനയിലുള്ളത്. ഇവരാണ് വിഘടന വാദം വിതയ്ക്കുകയും ഭീകരത പ്രചരിപ്പിക്കുകയും ചെയ്യുന്നതെന്ന നിലപാടാണ് കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്.
Post Your Comments