തിരുവനന്തപുരം : ഓർത്തഡോക്സ് -യാക്കോബായ സഭാ തർക്കത്തിൽ വീണ്ടും സർക്കാർ ഇടപെടുന്നു. ഇരു സഭാ പ്രതിനിധികളുമായി നാളെ വിപുലമായ ചർച്ച നടത്തും. മന്ത്രിസഭാ ഉപസമിതിയാണ് ചർച്ചയ്ക്ക് വിളിച്ചത്.ഡിജിപിയും ചീഫ് സെക്രട്ടറിയും ചർച്ചയിൽ പങ്കെടുക്കും. മുമ്പും സർക്കാർ സമവായ ചർച്ച നടത്തിയിരുന്നുവെങ്കിലും പരാജയപ്പെട്ടിരുന്നു.
സഭാതര്‍ക്കം നിലനില്‍ക്കുന്ന ജില്ലകളിലെ കളക്ടർമാരും ചര്‍ച്ചയില്‍ പങ്കെടുക്കും. എന്നാൽ ഇപ്പോഴും സുപ്രീം കോടതി വിധി നടപ്പാക്കാതെ യാതൊരു വിധ ഒത്തുതീർപ്പിനും തയ്യറാല്ലെന്നാണ് ഓർത്തഡോക്സ് സഭ വ്യക്തമാക്കുന്നത്.
Post Your Comments