ന്യൂഡല്‍ഹി:റെയില്‍വേ അടക്കമുള്ള മന്ത്രാലയങ്ങളില്‍ നിര്‍ബന്ധിത വിരമിക്കല്‍ നടപ്പാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. 55 വയസ്സു പൂര്‍ത്തിയായവരും പ്രകടനം മോശമായവരുമായ ജീവനക്കാര്‍ക്കു നിര്‍ബന്ധിത വിരമിക്കല്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ഓരോ മാസവും പട്ടിക സമര്‍പ്പിക്കണമെന്ന് സെക്രട്ടറിമാര്‍ക്ക് കേന്ദ്ര പെഴ്സനെല്‍ മന്ത്രലയത്തിന്റെ നിര്‍ദേശം.ജൂണ്‍ 20-നു പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് ഈ മാസം മുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിച്ചു തുടങ്ങി.
അടുത്തവര്‍ഷം ആദ്യപാദത്തില്‍ 55 വയസ്സോ സര്‍വീസില്‍ മുപ്പതു വര്‍ഷമോ പൂര്‍ത്തിയാക്കിയവരുടെ പട്ടിക നല്‍കാനാണു നിര്‍ദേശം. മികച്ചതും മോശവുമായ പ്രകടനം നടത്തുന്നവരുടെ പട്ടിക സമര്‍പ്പിക്കണം. ജൂലായ് മുതല്‍ എല്ലാ മാസവും പതിനഞ്ചു ദിവസത്തിനിടെ ഈ വിലയിരുത്തല്‍ പട്ടിക നല്‍കിയിരിക്കണം. പൊതുതാത്പര്യം കണക്കിലെടുത്തു ജീവനക്കാരുടെ മുന്‍കൂര്‍ വിരമിക്കല്‍ സംബന്ധിച്ചു അഭിപ്രായസ്വരൂപണത്തിനുള്ള നടപടികളെടുക്കണം -ഉത്തരവില്‍ പറയുന്നു.
രണ്ടാംമോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ജൂണ്‍ 20-നു പെഴ്സനെല്‍ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി സൂര്യനാരായണ ഝാ അയച്ചതാണു മന്ത്രാലയങ്ങള്‍ക്കുള്ള സര്‍ക്കുലര്‍. ഒന്നാം മോദി സര്‍ക്കാരിന്റെ കാലയളവിലും സമാനമായ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും കാര്യക്ഷമമായി നടപ്പാവാത്ത പശ്ചാത്തലത്തിലാണു വീണ്ടും ജീവനക്കാരുടെ പ്രകടനം വിലയിരുത്തുന്നതെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.
പ്രകടനം മോശമായവര്‍ ബാധ്യതയാണെന്ന വിലയിരുത്തലിലാണ് ആനുകൂല്യങ്ങള്‍ നല്കി നിര്‍ബന്ധിത വിരമിക്കല്‍ ഏര്‍പ്പെടുത്താനുള്ള നീക്കം. 13 ലക്ഷം ജീവനക്കാരുള്ള റെയില്‍വേയില്‍ എണ്ണം പത്തുലക്ഷമാക്കി കുറയ്ക്കാനാണു സര്‍ക്കാര്‍ നീക്കം.
Post Your Comments