നമ്മുടെ ശരീരത്തിലെ ഓരോ അവയവങ്ങളും വളരെ പ്രധാനപ്പെട്ടതാണ്. എങ്കിലും ചില അവയവങ്ങള്‍ക്ക് നമ്മള് കുറച്ചധികം പ്രാധാന്യം നല്കിവരാറുണ്ട്. അത്തരത്തിലൊരു അവയവമാണ് ശ്വാസകോശം. ശ്വാസകോശത്തിന് എന്തെങ്കിലും തരത്തിലുള്ള തകരാര്‍ സംഭവിച്ചാല്‍ വളരെ സൂക്ഷിച്ച് മാത്രമേ അതിനകത്ത് ഇടപെടാനാകൂ എന്നതുകൊണ്ടാണ് ശ്വാസകോശം ഇത്രമാത്രം പ്രധാനമാകുന്നത്. ശ്വാസകോശാര്‍ബുദം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നാം ഭയപ്പെടുന്നതിന്റെ കാരണവും അതാണ്. എന്നാല്‍ ഇനി ശ്വാസകോശത്തിന്റെ ആരോഗ്യത്തെക്കുറിച്ചോര്‍ത്ത് ഇനി ഭയപ്പെടേണ്ട. നമ്മുടെ ഭക്ഷണവും ജീവിതരീതിയും തന്നെയാണ് ഒരു വലിയ പരിധി വരെ രോഗങ്ങളില്‍ നിന്ന് നമ്മളെ അകറ്റിനിര്‍ത്തുന്നത്. ഭക്ഷണശീലങ്ങള്‍ തന്നെയാണ് പല രോഗങ്ങള്‍ക്കും ഇടയാക്കുന്നതും. ശ്വാസകോശത്തിന്റെ ആരോഗ്യത്തിനായി നിത്യവും ഡയറ്റിലുള്‍പ്പെടുത്താവുന്ന ചില ഭക്ഷണസാധനങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്.
- വെളുത്തുള്ളിയാണ് ക്യാന്‍സര്‍ ചെറുക്കുന്ന ഭക്ഷണങ്ങളില്‍ പ്രധാനി. അതോടൊപ്പം തന്നെ ശ്വാസകോശത്തിന്റെ ആരോഗ്യത്തിനും വെളുത്തുള്ളി ഉത്തമമാണ്. വേവിച്ചോ, മറ്റ് കറികളില്‍ ഉള്‍പ്പെടുത്തിയോ കഴിക്കാം. പച്ചയ്ക്ക് വെളുത്തുള്ളി കഴിക്കുന്നതാണ് ഏറ്റവും ഉത്തമം.
- ഉള്ളിയും (സവാള) ശ്വാസകോശത്തിന് വളരെധികം ഗുണം ചെയ്യുന്ന ഒന്നാണ്. ഉള്ളിയിലടങ്ങിയിരിക്കുന്ന ചില ഘടകങ്ങള്‍ ശ്വാസകോശാര്‍ബുദത്തെ തടയുമെന്നും പല പഠനങ്ങള്‍ പറയുന്നു. ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ പല രോഗങ്ങളെയും ചെറുക്കാനും ഉള്ളി നമ്മളെ സഹായിക്കുന്നു.
- ഗോതമ്പ് ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. ശ്വാസകോശത്തെ ആരോഗ്യത്തോടെ സംരക്ഷിക്കാന്‍ ഗോതമ്പിനും കഴിവുണ്ടത്രേ. പ്രമേഹം പ്രതിരോധിക്കാനും, മസില് ബലം കൂട്ടാനുമെല്ലാം ഗോതമ്പ് സഹായകമാണ്.
- കൊഴുപ്പടങ്ങിയ മീന്‍ ആണ് ശ്വാസകോശത്തെ കാത്തുസൂക്ഷിക്കാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണം. ഇവയിലടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകളാണ് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നതെന്നും മിക്കവര്‍ക്കും അറിയാം. ഇത് ഹൃദയാരോഗ്യത്തിനും ഉത്തമമാണ്.
Post Your Comments