KeralaLatest News

കൃഷ്ണഭവനം പദ്ധതിയുമായി ഗുരുവായൂര്‍ ദേവസ്വം

ഗുരുവായൂര്‍ : കൃഷ്ണഭവനം പദ്ധതിയുമായി ഗുരുവായൂര്‍ ദേവസ്വം രംഗത്ത്. നിര്‍ധന ഭവനരഹിതര്‍ക്ക് കൃഷ്ണഭവനം എന്ന പേരിൽ വീടുവെച്ചുനൽകുന്നതാണ് പദ്ധതി.സ്ഥലം സ്വന്തമായുള്ള നിര്‍ധനരായ ഭവനരഹിതര്‍ക്കാണ് ദേവസ്വം ബഡ്ജറ്റില്‍ വകയിരിത്തിയിട്ടുള്ള ഒരു കോടി രൂപയില്‍ നിന്നും ധനസഹായം നല്‍കുകയെന്ന് കെബി മോഹന്‍ദാസ് അറിയിച്ചു.

പദ്ധതിക്കായി കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുള്ള ഗുണഭോക്താക്കള്‍ക്ക് ഗുണം ലഭിക്കുന്ന തരത്തില്‍ വിശദമായ പദ്ധതി തയ്യാറാക്കി സമര്‍പ്പിക്കുന്നതിന് ദേവസ്വം ഭരണ സമിതി സബ്കമ്മിറ്റി രൂപീകരിച്ചു. അമൃത് പദ്ധതിപ്രകാരം അഴുക്ക് ചാല്‍ നിര്‍മ്മാണത്തിന് ഗുരുവായൂര്‍ ദേവസ്വത്തില്‍ നിന്ന് ഗുരുവായൂര്‍ മുനിസിപ്പാലിറ്റി ആവശ്യപ്പെട്ട 1.57 കോടി രൂപ ഉടന്‍ നല്‍കാനും ദേവസ്വം ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്.

ഗുരുവായൂർ പോലീസ് സ്‌റ്റേഷന്‍ കെട്ടിടം പൊളിച്ചുപണിയുന്നതുവരെ താത്കാലികമായി സ്‌റ്റേഷന്‍ പ്രവൃത്തിക്കുന്നതിനായി ഫ്രീ സത്രം കെട്ടിടത്തിലെ മൂന്നാനില അനുവദിച്ചു നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.നിലവില്‍ ഈ സ്ഥലം പോലീസുകാര്‍ താമസത്തിനായി ഉപയോഗിച്ചുവരുകയാണ്. മൂന്ന് ഡോര്‍മിറ്ററി ഹാളുകളാണ് അനുവദിച്ചിട്ടുള്ളത്. പൊതുമരാമത്ത് നിശ്ചയിക്കുന്ന തുക പ്രതിമാസ വാടകയായി നല്‍കണമെന്ന വ്യവസ്ഥയിലാണ് ഈ സ്ഥലം അനുവദിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button