കൊച്ചി: മൂന്നാര്‍ ഭൂമി കയ്യേറ്റങ്ങളില്‍ സര്‍ക്കാരിനെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കയ്യേറ്റങ്ങളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. കയ്യേറ്റ ഭൂമിയിലെ നിര്‍മാണങ്ങള്‍ക്ക് സര്‍ക്കാര്‍ വൈദ്യുതിയും വെള്ളവും നല്‍കുന്നു. ഇത് പൊതു ജനങ്ങളോടുള്ള വഞ്ചനയെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. മൂന്നാറിലെ കയ്യേറ്റങ്ങള്‍ക്കെതിരെ പരിസ്ഥിതു സംരക്ഷണ സമിതിനല്‍കിയ ഹര്‍ജിയിലാണ് വിമര്‍ശനം.
കയ്യേറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് ആണ് മൂന്നാറില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് കോടതിചൂണ്ടിക്കാട്ടി. ഒരു വശത്ത് കയ്യേറ്റങ്ങളെ എതിര്‍ക്കുന്നു എന്ന് പ്രചരിപ്പിക്കുമ്പോള്‍ മറുവശത്തു കയ്യേറ്റക്കാര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതായും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കുറ്റപ്പെടുത്തി. മൂന്നാറില്‍ അനുമതി ഇല്ലാതെ വൈദ്യുതി പോസ്റ്റുകള്‍ സ്ഥാപിച്ചതിനെതിരെ പരിസ്ഥിതി സംരക്ഷണ സമിതി നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു വിമര്‍ശനം.
Post Your Comments