Latest NewsIndia

പാകിസ്ഥാന്റെ പണം കൊണ്ട് ആഡംബര ജീവിതം , അന്യന്റെ മക്കളെ ജിഹാദിന് വിട്ട് സ്വന്തം മക്കളെ ആസ്ട്രേലിയയിലും യൂറോപ്പിലും അയച്ചു പഠനവും ജോലിയും നൽകുന്ന വിഘടന വാദി നേതാക്കൾ

പാക് പണത്തിന്റെ ഒഴുക്ക് നിർത്തുവാനുള്ള ശക്തമായ നടപടികളുമായാണ് കേന്ദ്രസർക്കാർ മുന്നോട്ടു പോകുന്നത്.

ശ്രീനഗർ : വിഘടനവാദി നേതാക്കൾ പാകിസ്ഥാൻ കൊടുക്കുന്ന പണം ഉപയോഗിച്ചു ഭീകരപ്രവർത്തനത്തിനൊപ്പം ആഡംബര ജീവിതത്തിനും ഉപയോഗിക്കുന്നതായി റിപ്പോർട്ട്. സ്വന്തം മക്കളെയും ബന്ധുക്കളേയും ഇന്ത്യക്ക് പുറത്തേക്ക് പഠനത്തിനും താമസത്തിനും അയയ്ക്കുന്ന ഇവർ അന്യന്റെ മക്കളെ ജിഹാദിനുപയോഗിക്കുകയാണെന്നും കണ്ടെത്തൽ. പാക് പണത്തിന്റെ ഒഴുക്ക് നിർത്തുവാനുള്ള ശക്തമായ നടപടികളുമായാണ് കേന്ദ്രസർക്കാർ മുന്നോട്ടു പോകുന്നത്. ഹവാല പ്രവർത്തനത്തിനു തടയിടാൻ എല്ലാ മാർഗ്ഗങ്ങളും ഉപയോഗിക്കുന്നുണ്ട്.

പണം വരവ് നിലച്ചാൽ താഴ്വരയിലെ വിഘടനവാദ പ്രവർത്തനത്തിന് ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നാണ് കരുതുന്നത്. ജമ്മുകശ്മീരിലെ വിഘടനവാദി നേതാക്കളുടെ സാമ്പത്തിക ഇടപെടൽ അന്വേഷിച്ചപ്പോൾ കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ് . താഴ്വരയിലെ വനിത വിഘടന വാദി നേതാവും പാകിസ്ഥാൻ അനുകൂലിയുമായ അസിയ അന്ദ്രാബിയുടെ രണ്ടു മക്കൾ മലേഷ്യയിലും ഓസ്ട്രേലിയയിലുമാണ്. ഐ.എസ്.ഐയുടെ പണം പറ്റുന്ന അന്ദ്രാബി ഇതിൽ നിന്നെടുത്താണ് മക്കളുടെ പഠന ചെലവിനു പണം നൽകുന്നത്.

ഫീസ് നൽകുന്നതും ഇതിൽ നിന്നു തന്നെ. സയ്യദ് അലിഷാ ഗിലാനിയുടെ കാര്യവും വ്യത്യസ്തമല്ല. ഗിലാനിയുടെ കൊച്ചു മക്കൾ പാകിസ്ഥാനിലും തുർക്കിയിലുമാണ്. മറ്റൊരു വിഘടനവാദി നേതാവായ ബിലാൽ ലോണിന്റെ മക്കൾ ഓസ്ട്രേലിയയിലും.കശ്മീർ താഴ്വരയിൽ ഭീകര പ്രവർത്തനവും വിഘടനവാദവും നടക്കുന്നതിനാൽ പണം ആഡംബരങ്ങൾക്കുപയോഗിക്കുന്നതിൽ പാകിസ്ഥാനും പ്രശ്നമില്ല.

എന്നാൽ ജിഹാദെന്ന പേരിൽ ഭീകര പ്രവർത്തനങ്ങളിലേക്ക് തിരിയുന്ന സാധാരണക്കാരുടെ മക്കളാണ് പലപ്പോഴും സൈന്യത്തോടേറ്റുമുട്ടി കൊല്ലപ്പെടുന്നത്. എൻ.ഐ.എയുടെ കണ്ടെത്തൽ അനുസരിച്ച് വിഘടനവാദി നേതാക്കളുടെ 112 മക്കൾ വിദേശത്താണ് പഠിക്കുന്നത്. ഇരുനൂറോളം ബന്ധുക്കൾ താമസിക്കുന്നതും വിദേശത്തു തന്നെയാണ്. ഇതെല്ലാമാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button