Latest NewsBikes & ScootersAutomobile

രാജ്യത്തെ ആദ്യ എഥനോള്‍ ബൈക്ക് വിപണിയിൽ എത്തിച്ച് ടിവിഎസ്

എഥനോള്‍ ഇന്ധനത്തിൽ ഓടുന്ന രാജ്യത്തെ ആദ്യ ബൈക്ക് വിപണിയിൽ എത്തിച്ച് ടിവിഎസ്. അപ്പാച്ചെ RTR 200 4V എഥനോള്‍ മോഡലാണ് കമ്പനി പുറത്തിറക്കിയത്. 2018 ഓട്ടോ എക്‌സപോയിലായിരുന്നു എഥനോള്‍ ബൈക്ക് ടിവിഎസ് ആദ്യമായി അവതരിപ്പിച്ചത്. നിലവിലുള്ള പെട്രോള്‍ പതിപ്പ് അപ്പാച്ചെ RTRനു സമാനമായ മോഡൽ തന്നെയാണിത്. പച്ച നിറത്തിലുള്ള ഗ്രാഫിക്ക്സുകൾ എഥനോള്‍ പതിപ്പിനെ വ്യത്യസ്തനാക്കുന്നു. മറ്റ് വാഹനങ്ങളില്‍ നിന്ന് എളുപ്പം തിരിച്ചറിയാൻ ഇതിലൂടെ സാധിക്കുന്നു.

TVS ETHANOL APACHE

അപ്പാച്ചെ RTR 200 4V -യിലുള്ള 200 സിസി E100 സിംഗിള്‍ സിലണ്ടര്‍ എഞ്ചിൻ 20.7 bhp കരുത്തും 18.1 Nm torqueഉം ഉൽപാദിപ്പിക്കുന്നു. ആറ് സ്പീഡ് ആണ് ഗിയര്‍ബോസ്. മണിക്കൂറില്‍ 129 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ വാഹനത്തിനു സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 1.2 ലക്ഷം രൂപയാണ് അപ്പാച്ചെ RTR 200 4V -യുടെ വില. ഘട്ടം ഘട്ടമായിട്ടായിരിക്കും ബൈക്കിന്റെ വിൽപ്പന ടിവിഎസ് നടത്തുക. മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളിലാവും ആദ്യ ഘട്ടത്തില്‍ ബൈക്ക് വില്‍പ്പനക്കെത്തുക. TVS APACHE ETHANOL 3

എഥനോള്‍ ഉയര്‍ന്ന ഒക്ടെയിന്‍ അളവുള്ള ഗാസൊലിന്‍ ആല്‍കഹോള്‍ മിശ്രിതമാണ്. സസ്യങ്ങളുടെ അവശിഷ്ടങ്ങള്‍ കൊണ്ട് നിര്‍മ്മിക്കുന്നതിനാല്‍ പെട്രോള്‍ ഡീസല്‍ എന്നീ ഇന്ധനങ്ങളേക്കാള്‍ പരിസ്ഥിത സൗഹ്യദ ഇന്ധനം കൂടിയാണ് എഥനോള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button