KeralaLatest News

ആവശ്യങ്ങളുന്നയിച്ച് മത്സ്യ തൊഴിലാളികള്‍: പ്രധാനമന്ത്രിക്ക് ഒരു ലക്ഷം നിവേദനം സമര്‍പ്പിക്കും

തിരുവനന്തപുരം: പ്രധാനമന്ത്രിക്ക് ഒരു ലക്ഷം നിവേദനങ്ങളുമായി മത്സ്യ തൊഴിലാളികള്‍. മത്സ്യ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയിലെത്തിക്കാനാണ് നിവേദനം സമര്‍പ്പിക്കുന്നത്. ലത്തീന്‍ സര്‍വീസസ് സൊസൈറ്റി ഭാരവാഹികളാണ് പത്ര സമ്മേളനത്തിലൂടെ അറിയിച്ചത്.

വെട്ടിക്കുറച്ച മണ്ണെണ്ണ വിവഹിതം പുന:സ്ഥാപിക്കുക, കടല്‍ക്ഷോഭത്തിലെ നാശനഷ്ടങ്ങള്‍ പ്രകൃതി ദുരന്ത പട്ടികയില്‍ ഉള്‍പ്പെടുത്തി നഷ്ടപരിഹാരം നല്‍കുക, മത്സ്യ തൊഴിലാളികള്‍ക്കും ഇഎസ്‌ഐ ചികിത്സാപദ്ധതി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നിവേദനം നല്‍കുന്നത്.

തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിലെ തീരദേശത്തുള്ള മത്സ്യ തൊഴിലാളികളും കുടുംബങ്ങളും സ്വന്തം കൈപ്പടയിലെഴുതിയാണ് നിവേദനം നല്‍കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button