കൊല്ലം: സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയില്‍ നാശത്തില്‍നിന്ന് കരകയറിയ കൊല്ലം മീറ്റര്‍ കമ്പനി നടപ്പുവര്‍ഷത്തില്‍ ആദ്യത്തെ മൂന്നുമാസംകൊണ്ട് നേടിയത് 9.85 കോടി രൂപയുടെ വിറ്റുവരവ്. ലാഭമാകട്ടെ 28 ലക്ഷവും. കമ്പനിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ത്രൈമാസ കണക്കെടുപ്പില്‍ ഇത്രയും വിറ്റുവരവും ലാഭവും നേടുന്നത്. ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഒന്നാണിത്.
യുഡിഎഫ് കാലത്ത് തകര്‍ച്ചയിലാണ്ട മീറ്റര്‍ കമ്പനിക്ക് പുതുജീവന്‍ നല്‍കിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. ഈ സാമ്പത്തിക വര്‍ഷവും ബജറ്റില്‍ മീറ്റര്‍ കമ്പനിയുടെ വിവിധ പദ്ധതികള്‍ക്കായി 940 ലക്ഷം രൂപ വകയിരുത്തിയിരുന്നു.
എട്ടുകോടിയുടെ വിറ്റുവരവ് പ്രതീക്ഷിക്കുന്ന വെഹിക്കിള്‍ ട്രാക്കിങ് ആന്‍ഡ് മോണിറ്ററിങ് സിസ്റ്റത്തിന്റെ (വിടിഎസ്) ഉല്‍പ്പാദനം കമ്പനിയുടെ പുതിയ കാല്‍വയ്പ്പില്‍ ഏറ്റവും പ്രധാനമാണ്. വിടിഎസ് ഉല്‍പ്പാദനത്തിന് അംഗീകാരം ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ പൊതുമേഖലാ സ്ഥാപനമാണ് യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്ന് മാനേജിങ് ഡയറക്ടര്‍ എസ് ആര്‍ വിനയകുമാര്‍ പറഞ്ഞു. ദിവസം 500 വെഹിക്കിള്‍ ട്രാക്കിങ് ആന്‍ഡ് മോണിറ്ററിങ് സിസ്റ്റത്തിന്റെ ഉല്‍പ്പാദനമാണ് കമ്പനിയില്‍ നടക്കുന്നത്. ഒരെണ്ണത്തിന്റെ വില 8500 രൂപയാണ്. കേന്ദ്ര മോട്ടോര്‍ വാഹന വകുപ്പിന്റെ നിര്‍ദേശപ്രകാരം എല്ലാ സംസ്ഥാനങ്ങളിലും വാഹനങ്ങള്‍ക്ക് വിടിഎസ് നിര്‍ബന്ധമാണ്. കേരളത്തില്‍ വിടിഎസ് ഉല്‍പ്പാദനം സംസ്ഥാന സര്‍ക്കാര്‍ കൊല്ലം മീറ്റര്‍ കമ്പനിയെ ഏല്‍പ്പിക്കുകയായിരുന്നു. വാഹനം ഏതു സ്ഥലത്തുകൂടി കടന്നുപോകുന്നു എന്നതും അതിന്റെ വേഗവും മറ്റു വിവരങ്ങളും കൃത്യമായി രേഖപ്പെടുത്തുന്നു എന്നതാണ് വിടിഎസിന്റെ പ്രയോജനം.
Post Your Comments