മുംബൈ : പീഡനക്കേസിൽ അറസ്റ്റ് ഒഴിവാക്കാൻ ബിനോയ് കോടിയേരി സമർപ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ മുംബൈ ദിന്‍ദോശി കോടതി നാളെ ഉത്തരവ് പുറപ്പെടുവിക്കും. ജാമ്യാപേക്ഷയില്‍ കോടതിയില്‍ വാദം പൂര്‍ത്തിയായി. യുവതി നല്‍കിയ തെളിവുകള്‍ വ്യാജമാണെന്ന് ബിനോയ് കോടിയേരിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. അതോടൊപ്പം തന്നെ ഡിഎന്‍എ പരിശോധനയെ എതിര്‍ത്തു. മുന്‍കൂര്‍ ജാമ്യം പരിഗണിക്കുമ്ബോള്‍ ഡിഎന്‍എ പരിശോധന ആവശ്യമില്ലെന്നായിരുന്നു അഭിഭാഷകന്റെ വാദം. പണം തട്ടിയെടുക്കാനുള്ള ശ്രമമാണ് യുവതി നടത്തിയത്. ഇതിന് ബലമേകുന്ന രേഖകളാണ് യുവതിയുടെ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചതെന്നും ബിനോയിയുടെ അഭിഭാഷകന്‍ വാദിച്ചു.
അതേസമയം എഴുതി നല്‍കിയ വാദത്തിന് പുറമേ കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റ്, യുവതിക്ക് പണം കൈമാറിയതിന്റെ രേഖകള്‍ എന്നിവയും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന വാദത്തിന് ബലമേകാന്‍ സമാന കേസുകളുടെ വിധി പകര്‍പ്പുകളും യുവതിയുടെ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചു.
Post Your Comments