ലോക ഫുട്ബോളിലെ ഒട്ടേറെ ചരിത്രനിമിഷങ്ങള്‍ക്ക് സാക്ഷിയായ സാന്‍ സിറോ സ്റ്റേഡിയും പൊളിക്കാനൊരുങ്ങുന്നു. ഇറ്റലിയിലെ വമ്പന്മാരായ ഇന്റര്‍ മിലാന്റേയും എ.സി.മിലാന്റേയും ഹോം ഗ്രൗണ്ടായ സാന്‍ സിറോ പൊളിച്ച് പുതിയ സ്റ്റേഡിയം നിര്‍മിക്കാനാണ് ഇരു ക്ലബുകളും തീരുമാനിച്ചിരിക്കുന്നത്.
1926-ലാണ് സ്റ്റേഡിയം തുറന്നത്. അന്നു മുതല്‍ എ.സി. മിലാന് ഉപയോഗിക്കുന്നുണ്ട്. 1947 മുതല്‍ ഇന്റര്‍ മിലാനും സ്റ്റേഡിയം പങ്കിടാനൊരുങ്ങി. നിലവില്‍ 80,000- പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയം നവീകരിക്കാന്‍ നേരത്തെ മുതല്‍ തന്നെ ചര്‍ച്ച നടക്കുന്നുണ്ട്. എന്നാല്‍ അതൊന്നും ഫലപ്രദമായില്ല. ഇതോടെയാണിപ്പോള്‍ നിലവിലെ സ്റ്റേഡിയം പൊളിച്ച് അതേ സ്ഥാനത്ത് പുതിയ സ്റ്റേഡിയം നിര്‍മിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യം ഇരു മിലാന് ക്ലബുകളുടേയും അധികൃതര്‍ സ്ഥിരീകരിച്ചുകഴിഞ്ഞു. പുതിയ സ്റ്റേഡിയം എന്നത്തേക്ക് പൂര്‍ത്തിയാകുമെന്ന കാര്യത്തില്‍ ഇപ്പോള്‍ വ്യക്തതയില്ല
Post Your Comments