ജിസാൻ :സൗദിക്ക് നേരെയുള്ള ഹൂതികളുടെ ആക്രമണം തുടരുന്നു. സൗദിയുടെ ദക്ഷിണ പടിഞ്ഞാറ് തീരപ്രദേശമായ ജിസാനിലെ അൽ ശുഖൈഖ് കടൽ ജലശുദ്ധീകരണ ശാലയ്ക്ക് നേരെ റോക്കറ്റ് ആക്രമണം നടത്തി. സൗദി വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആളപായമില്ലെന്നാണ് വിവരം.ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതികൾ ഏറ്റെടുത്തു.
ഏതുതരം റോക്കറ്റ് ആണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് പരിശോധിച്ച് വരികയാണെന്നും സാധാരണ ജനങ്ങളെ ഉന്നം വെക്കുന്നതിനാൽ ഇവർ നടത്തുന്നത് യുദ്ധകുറ്റമാണെന്നും സഖ്യ സേന വാക്‌താവ് കേണൽ തുർക്കി അൽ മാലികി പറഞ്ഞു.
ഇറാനാണ് ആയുധ സഹായം ചെയ്യുന്നത്. ഹുദയ്ദ തുറമുഖം വഴിയുള്ള ഇറാന്റെ ആയുധക്കടത്ത് തുടരുന്നു. ഇത് പ്രദേശത്ത് മാത്രമല്ല രാജ്യാന്തര തലത്തിലെയും സമാധാനത്തിനു നേരെയുള്ള വെല്ലുവിളിയാണെന്നും പൊതുജനങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടി എല്ലാതരം തയാറെടുപ്പിലുമാണ് സഖ്യസേന എന്നും അദ്ദേഹം പറഞ്ഞു.
Post Your Comments