ഗര്‍ഭിണിയുടെയും ഗര്‍ഭസ്ഥശിശുവിന്റെയും ആരോഗ്യത്തിന് ചെറുമീനുകള്‍ ഉത്തമം. പൂരിതകൊഴുപ്പിന്റെ അളവു കുറഞ്ഞ കടല്‍ വിഭവമാണു മീന്‍. പ്രോട്ടീന്‍ സമൃദ്ധമായി അടങ്ങിയിരിക്കുന്നു. ഹൃദയാരോഗ്യത്തിനു ഫലപ്രദമായ ഒമേഗ 3 ഫാറ്റി ആസിഡുകളുടെ സാന്നിധ്യം ഏറെ. വിറ്റാമിനുകള്‍, ധാതുക്കള്‍, പോഷകങ്ങള്‍ എന്നിവയുടെ കലവറ. ഹൃദയാരോഗ്യത്തിനു ഗുണപ്രദമായ വിഭവം. ഹൃദയാരോഗ്യത്തിന് ഉത്തമം കാര്‍ഡിയോ വാസ്‌കുലാര്‍ സിസ്റ്റത്തിനു സംരക്ഷണം നല്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകള്‍ മീനില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവ ഹൃദയരോഗങ്ങളെ പ്രതിരോധിക്കുന്നു. ശരീരത്തില്‍ അധികമായി അടിഞ്ഞുകൂടുന്ന ട്രൈഗ്‌ളിസറൈഡിന്റെ അളവു കുറയ്ക്കുന്നു. നല്ല കൊളസ്‌ട്രോളായ എച്ച്ഡിഎല്ലിന്റെ അളവു കൂട്ടുന്നു. രക്തം കട്ട പിടിക്കുന്നതു തടയുന്നു.
ആഴ്്്ചയില്‍ രണ്ട് തവണയെങ്കിലും മീന്‍ കറിവച്ചു കഴിക്കുന്നതു ഹൃദയരോഗങ്ങളെ പ്രതിരോധിക്കാന്‍ ഫലപ്രദമെന്നു ഗവേഷകര്‍. രക്തസമ്മര്‍ദം കുറയ്ക്കുന്നതിനും മീനെണ്ണ ഫലപ്രദം. * വ്യായാമവും മീന്‍ കഴിക്കുന്നതു ശീലമാക്കുന്നതും അമിതഭാരം നിയന്ത്രിക്കുന്നതിനു സഹായകമാണ്. മാത്രമല്ല ഇത് കാന്‍സര്‍ സാധ്യത കുറയ്ക്കുന്നു മീനിലടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് കുടല്‍, സ്തനം, പ്രോസ്റ്റേറ്റ് എന്നിവയിലെ കാന്‍സര്‍ സാധ്യത കുറയ്ക്കുമെന്നു ഗവേഷകര്‍ പറയുന്നു
Post Your Comments