KeralaLatest News

എംബിബിഎസ് പ്രവേശനം: ആദ്യ ഉത്തരവ് തിരുത്തി സര്‍ക്കാര്‍

തിരുവനന്തപുരം: എംബിബിഎസ് പ്രവേശനവുമായി ബന്ധപ്പെട്ടിറക്കിയ വിവാദ ഉത്തരവ് സര്‍ക്കാര്‍ തിരുത്തി. ആദ്യ ഉത്തരവ് വിവാദമായതിനെ തുടര്‍ന്നാണ് തിരുത്തല്‍. ഇതിനെ തുടര്‍ന്ന് ന്യൂനപക്ഷ പദവിയുള്ള മെഡിക്കല്‍ കോളേജുകളിലും സീറ്റുകള്‍ കൂട്ടി. സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുന്നതിനാണ് സീറ്റുകള്‍ കൂട്ടിയത്. 10 ശതമാനം എംബിബിഎസ് സീറ്റ് കൂട്ടാനാണ് അനുമതി.

സര്‍ക്കാര്‍ കോളേജുകള്‍ക്കൊപ്പം ന്യൂനപക്ഷപദവിയില്ലാത്ത സ്വാശ്രയ കോളേജുകളിലും സംവരണം ഏര്‍പ്പെടുത്തിയ ഉത്തരവാണ് നേരത്തേ വിവാദത്തിലായത്. ഈ ഉത്തരവില്‍ ന്യൂനപക്ഷ പദവിയുള്ള 10 മെഡിക്കല്‍ കോളേജുകളെ സീറ്റ് കൂട്ടുന്നതില്‍ നിന്ന് ഒഴിവാക്കിയിരുന്നു. മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരമില്ലാത്ത രണ്ട് മെഡിക്കല്‍ കോളേജുകള്‍ക്ക് പോലും സീറ്റ് കൂട്ടാന്‍ അനുമതി നല്‍കിയപ്പോള്‍ ന്യൂനപക്ഷ പദവിയുള്ള കോളേജുകളെ ഒഴിവാക്കിയതിനെതിരെ ഉയര്‍ന്ന വിവാദത്ത്ിനൊടുവിലാണ് ഉത്തരവ് തിരുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button