നായ്ക്കള്‍ക്ക് അവയുടെ ശക്തമായ ഘ്രാണ ശേഷി ഉപയോഗിച്ച് മനുഷ്യ രക്തത്തിലെ അര്‍ബുദ സാന്നിദ്ധ്യം കണ്ടെത്താനാകുമെന്ന് പഠനം. 97ശതമാനം കൃത്യമായി നായ്ക്കള്‍ ഇത് കണ്ടെത്തുമെന്നാണ് പുതിയ പഠനത്തില്‍ തെളിയിച്ചിരിക്കുന്നത്.
‘മനുഷ്യരേക്കാള്‍ പതിനായിരം തവണ മികച്ചതാണ് നായ്ക്കളുടെ ഘ്രാണശേഷി. നിലവില്‍ ക്യാന്‍സര്‍ പൂര്‍ണ്ണമായി ഭേദപ്പെടുത്താന്‍ ചികിത്സയില്ലെങ്കിലും നേരത്തെ കണ്ടെത്തുന്നത് രോഗിയുടെ ജീവന് നിലനിര്‍ത്താന്‍ പ്രതീക്ഷയേകുന്നതാണ്’, പഠനത്തില്‍ പറയുന്നു.
സാധാരണ മനുഷ്യരുടെ രക്തവും ക്യാന്‍സര്‍ ബാധിതരായവരുടെ രക്തസാമ്ബിളുകളും ഉപയോഗിച്ചാണ് പഠനം നടത്തിയത്. ഇതില്‍ ക്യാന്‍സര്‍ രോഗികളുടെ രക്തസാമ്ബിളുകള്‍ 96.7ശതമാനം കൃത്യതയോടെ നായ്ക്കള്‍ കണ്ടെത്തി.
ഈ വിഷയത്തില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും പുതിയ ക്യാന്‍സര്‍ നിര്‍ണ്ണയ മാര്‍ഗ്ഗങ്ങള്‍ ഇതുവഴി സാധ്യമാകുമെന്നും ഗവേഷകര്‍ പറയുന്നു. അമേരിക്കയിലെ ഫ്ലോറിഡയില്‍ നടന്ന അമേരിക്കന്‍ സൊസൈറ്റി ഫോര്‍ ബയോകെമിസ്ട്രി ആന്‍ഡ് മോളിക്കുലാര്‍ ബയോളജിയുടെ വാര്‍ഷിക യോഗത്തിലാണ് പഠനം വിശദീകരിച്ചത്.
Post Your Comments