KeralaLatest News

അബ്ദുല്ലക്കുട്ടിയെ പുറത്താക്കാന്‍ തീരുമാനമായെന്ന സൂചനയുമായി നേതാക്കള്‍

തിരുവനന്തപുരം: അബ്ദുല്ലക്കുട്ടിയെ പുറത്താക്കാന്‍ തീരുമാനമായെന്ന സൂചനയുമായി നേതാക്കള്‍. അബ്ദുല്ലക്കുട്ടിയെ പുറത്താക്കാന്‍ ഹൈക്കമാന്‍ഡ് പച്ചക്കൊടി കാട്ടിയിട്ടുണ്ടെന്നാണ് കേരളത്തിലെ നേതാക്കള്‍ നല്‍കുന്ന സൂചന. കെപിസിസി ഈ വിവരം കണ്ണൂര്‍ ഡിസിസിയെ അറിയിച്ചിട്ടുണ്ട്. അബ്ദുല്ലക്കുട്ടിയെ പുറത്താക്കികൊണ്ടുള്ള വാര്‍ത്താകുറിപ്പ് കെപിസിസിയോ, കണ്ണൂര്‍ ഡിസിസിയോ ഉടന്‍ പുറത്തിറക്കും. ഇതിനായി പ്രത്യേക വാര്‍ത്താസമ്മേളനം വിളിക്കാന്‍ കെപിസിസി പ്രസിഡന്റ് തയാറായേക്കും.

അതേസമയം തന്റെ പ്രസ്താവനയെ വളച്ചൊടിച്ച് ഹൈക്കമാന്‍ഡിനെ തെറ്റിദ്ധരിപ്പിച്ചത് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും വി എം സുധീരനുമാണെന്നാണ് അബ്ദുല്ലക്കുട്ടിയുടെ ആരോപണം. മോദി സ്തുതി നടത്തിയ അബ്ദുല്ലക്കുട്ടിയുടെ നടപടി വളരെ ഗൗരവകരമാണെന്ന് അഖിലേന്ത്യാതലത്തില്‍ തോറ്റ ഹൈക്കമാന്‍ഡിനെ തെറ്റിദ്ധരിപ്പിക്കാന്‍ ഇവര്‍ക്കു കഴിഞ്ഞു. ഈ ആവശ്യം കെപിസിസിയുടെ പേരില്‍ ഉന്നയിച്ചത് മുല്ലപ്പള്ളിയാണ്.

തന്നെ പുറത്താക്കണമെന്ന കെപിസിസിയുടെ നിര്‍ദേശത്തിന് എഐസിസി അനുമതി നല്‍കിയതായി അറിയില്ലെന്നും അബ്ദുല്ലക്കുട്ടി വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button