Latest NewsLife Style

സീ ഫുഡ് ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ; ഇത് കൂടി അറിയുക

മലയാളികൾക്ക് മത്സ്യം ഒഴിച്ചുകൂടാന്‍ കഴിയാത്ത ഭക്ഷണമാണ്. ഉച്ചയൂണിന് ചോറും മീനുമാണ് നമ്മുടെയൊക്കെ ഇഷ്ടവിഭവങ്ങള്‍. അതില്‍ തന്നെ കൊഞ്ചും ഞണ്ടുമൊക്കെ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. കടലില്‍ നിന്ന് ലഭിക്കുന്ന ഭക്ഷണങ്ങള്‍ അഥവാ സീ ഫുഡ് ഡയറ്റില്‍ ഉള്‍പ്പെടുത്തിയാലുളള ഗുണങ്ങളെ കുറിച്ച് എന്‍ഡിടിവിയുടെ ലോഖനത്തില്‍ പറയുന്നത് ഇങ്ങനെയാണ്.

ഒന്ന്

സീ ഫുഡില്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അത് സന്ധികളുടെ ആരോഗ്യത്തിന് നല്ലതാണ്. സീ ഫുഡില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ഡി കാല്‍സ്യത്തെ ലഭിക്കാന്‍ സഹായിക്കും. അത് സന്ധികളുടെ വളര്‍ച്ചയെ സഹായിക്കും. അതുവഴി ആമവാതം പോലുളള രോഗങ്ങള്‍ വരാതെ സംരക്ഷിക്കും. സന്ധിക്കുളളിലെ എല്ലുകളെ പൊതിയുന്ന ആവരണത്തിന് ഉണ്ടാവുന്ന നീര്‍ക്കെട്ടാണ് ആമവാതത്തിന്‍റെ കാരണം. സീ ഫുഡ് കഴിക്കുന്നതിലൂടെ ഇത്തരം രോഗങ്ങളെ തടയാം. ഒമേ​ഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ മീനാണ് സാൽമൺ. അതിനാല്‍ സാൽമൺ ഫിഷ് ധാരാളം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

രണ്ട്

കൊളസ്ട്രോൾ പ്രശ്നമുള്ളവർക്ക് ഏറ്റവും നല്ലതാണ് സാൽമൺ ഫിഷ്. സാൽമൺ ഫിഷിൽ 1.8 ​ഗ്രാം ഇക്കോസപ്പന്റാനോയ് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇക്കോസപ്പന്റാനോയ് ആസിഡ് കൊളസ്ട്രോൾ, ഹൃദയസംബന്ധമായ അസുഖങ്ങൾ, നീർക്കെട്ട്, രക്തസമ്മർദ്ദം പോലുള്ള അസുഖങ്ങൾക്ക് നല്ലൊരു പ്രതിവിധിയാണ്. ഹൃദയാഘാതം വരാതിരിക്കാനും സീ ഫുഡ് നിങ്ങളെ സഹായിക്കും.

മൂന്ന്

സീ ഫുഡില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകള്‍ കണ്ണുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. കണ്ണിന്‍റെ കാഴ്ച ശക്തി കൂടാനും രാത്രി കാഴ്ച ശക്തി കുറയുന്ന അവസ്ഥയെ ഒരു പരിധി വരെ തടയാനും സീ ഫുഡുകള്‍ക്ക് കഴിയും.

നാല്

സീ ഫുഡില്‍ ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തില്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഞണ്ട് , ഓയ്സ്റ്റേഴ്സ് തുടങ്ങിയവയില്‍ സിങ്ക് ധാരാളം അടങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ മത്സ്യത്തില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ എ, സലേനിയം, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ എന്നിവയും ശരീരത്തിലെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

അഞ്ച്

തലച്ചോറിന്‍റെ വളര്‍ച്ചയ്ക്ക് ഏറെ നല്ലതാണ് സീ ഫുഡ്. അതുകൊണ്ടുതന്നെ കുട്ടികളുടെ വളര്‍ച്ചയ്ക്ക് സീ ഫുഡുകള്‍ ധാരാളം കൊടുക്കുന്നത് നല്ലതാണ്.

ആറ്

നിങ്ങളുടെ ചര്‍മത്തിന്‍റെ ആരോഗ്യത്തിനും സീ ഫുഡ് കഴിക്കുന്നത് നല്ലതാണ്. യുവി ലൈറ്റില്‍ നിന്ന് നിങ്ങളുടെ ചര്‍മത്തെ സംരക്ഷിക്കാന്‍ ഇവ സഹായിക്കും.

shortlink

Post Your Comments


Back to top button