Latest NewsKerala

മൂല്യനിർണയ ക്യാംപിൽനിന്ന് 400 ഉത്തരക്കടലാസ് കാണാതായി; അന്വേഷണം ആരംഭിച്ചു

കോട്ടയം : മൂല്യനിർണയ ക്യാംപിൽനിന്ന് 400 ഉത്തരക്കടലാസ് കാണാതായ സംഭവത്തിൽ എംജി സർവകലാശാല അന്വേഷണം ആരംഭിച്ചു. കൊച്ചിയിലെ കോളജിൽ നടന്ന മൂല്യനിർണയ ക്യാംപിൽ നിന്നാണ് ഉത്തരക്കടലാസ് നഷ്‌ടമായതെന്നാണ് പ്രാഥമിക വിവരം.

പ്രൈവറ്റായി റജിസ്റ്റർ ചെയ്ത അവസാന വർഷ ബിഎ, ബികോം വിദ്യാർഥികളിൽ ചിലരുടെ ഉത്തരക്കടലാസുകളാണു കാണാതായത്.ഇന്നലെ നാലരയോടെ അവസാന വർഷ ബിഎ, ബികോം വിദ്യാർഥികളുടെ ഫലം പ്രസിദ്ധീകരിച്ചിരുന്നു.എന്നാൽ, ഉത്തരക്കടലാസ് കാണാതായ നൂറിലേറെ വിദ്യാർഥികളുടെ പരീക്ഷാഫലം തടഞ്ഞുവച്ചിരിക്കുകയാണ്

നൂറോളം വിദ്യാർഥികളുടെ ഉത്തരക്കടലാസുകളും ടാബുലേഷൻ ഷീറ്റും ഒത്തു നോക്കാനാണു ഇവ തടഞ്ഞുവച്ചതെന്നും ഒരാഴ്ചയ്ക്കുള്ളിൽ ആ ഫലവും പ്രസിദ്ധീകരിക്കുമെന്നുമാണു അധികൃതർ പറയുന്നത്. മൂല്യനിർണയ ക്യാംപിലെ ഒരു അധ്യാപികയ്ക്കു വീട്ടിലേക്കു കൊടുത്തയച്ച ഉത്തരക്കടലാസുകളുടെ കെട്ടിൽ നിന്നാണു നാനൂറോളം എണ്ണം കാണാതായതെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button