ബെംഗളൂരു: കര്‍ണാടകയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീന് പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചതിനാൽ കോൺഗ്രസ് മുന്നേറിയെന്ന തരത്തില്‍ വ്യാപക പ്രചാരണം നടക്കുന്നതായി ആരോപണം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തൂത്തുവാരിയ ഇടങ്ങളില്‍ തന്നെ കോണ്‍ഗ്രസ് ജയിച്ചതിന് പിന്നിലെ കാരണം ഇതാണെന്നുമാണ് പ്രചാരണം. എന്നാൽ കര്‍ണാടകയിലെ നഗര പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന് ഉപയോഗിച്ചത് മുഴുവൻ ഇവിഎം മെഷീനുകള്‍ തന്നെയാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. സിറ്റി മുന്‍സിപ്പാലിറ്റി കോര്പ്പറേഷന്, ടൗണ്‍ മുന്‍സിപ്പല്‍ കോര്പ്പറേഷന്, താലൂക്ക് പഞ്ചായത്ത് അടക്കം എല്ലാം നഗര പഞ്ചായത്ത് സംവിധാനങ്ങളിലും വിവിപാറ്റ് സംവിധാനമില്ലാതെ ഇവിഎം മെഷീനുകളാണ് ഉപയോഗിച്ചതെന്നാണ് ഇലക്ഷന് കമ്മീഷന് വ്യക്തമാക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മേയ് 29 നായിരുന്നു കര്‍ണാടകയില്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്. എട്ട് സിറ്റി മുന്‍സിപ്പാലിറ്റി കോര്‍പ്പറേഷനുകളിലെ 1361 വാര്‍ഡുകളിലേക്കും 33 ടൗണ്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കും 22 താലൂക്ക് പഞ്ചായത്തുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. റിപ്പോർട്ട് പ്രകാരം കോണ്‍ഗ്രസ് 509 വാര്‍ഡുകളിലും ജെഡിഎസ് 173 സീറ്റുകളിലും ബിജെപി 366 വാര്‍ഡുകളിലുമാണ് വിജയിച്ചത്.അതേസമയം ചുരുക്കം ചില പഞ്ചായത്ത് വാര്‍ഡുകളില്‍ മാത്രം ബാലറ്റ് ഉപയോഗിച്ചതായും സൂചനയുണ്ട്.
Post Your Comments