ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് വീണ്ടും അധികാരത്തിലേറിയിരിക്കുകയാണ്. രാഷ്ട്രപതി ഭവന്‍ അങ്കണത്തില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ലോക രാഷ്ട്രനേതാക്കളും രാഷ്ട്രീയ-സിനിമാ-സാമൂഹ്യ മേഖലകളില്‍ നിന്നുള്ള അതിഥികളും സന്നിഹിതരായിരുന്നു. എന്നാല്‍ പ്രൗഢ ഗംഭീരമായ സത്യപ്രതിജ്ഞാച്ചടങ്ങില്‍ നരേന്ദ്രമോദി ധരിച്ച ജാക്കറ്റിനെക്കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.
വെളുത്ത പൈജാമയും കുര്‍ത്തയും അതിനു മുകളില്‍ സ്‌പെഷ്യല്‍ ‘മോദി ജാക്കറ്റും’ ധരിച്ചാണ് നരേന്ദ്രമോദി സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയത്. അദ്ദേഹം കുര്‍ത്തയ്ക്ക് മുകളില്‍ ധരിച്ച കോട്ടിനെക്കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യുന്നത്. 2014 ല്‍ ആദ്യ എന്‍ഡിഎ സര്‍ക്കാറിന്റെ സത്യപ്രതിജ്ഞാ സമയത്ത് ധരിച്ച കോട്ടിന്റെ അതേ ഷെയ്ഡിലും മോഡലിലുമുള്ള കോട്ടാണ് ഇത്തവണയും അദ്ദേഹം ധരിച്ചതെന്നതാണ് ഏറെ ശ്രദ്ധേയം. 2014ലെയും 2019ലെയും സത്യപ്രതിജ്ഞാ ചടങ്ങിലെ രണ്ടു ചിത്രങ്ങളും ചേര്‍ത്തുവെച്ചു നോക്കിയാല്‍ വ്യത്യാസമൊന്നും കാണാന്‍ കഴിയില്ല. ഇത് മോദിയുടെ ഭാഗ്യ ജാക്കറ്റാണോ എന്നതാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഉയരുന്ന ചോദ്യം. ഈ ജാക്കറ്റിനെന്താണിത്ര പ്രത്യേകതയെന്നും 2014ല്‍ അണിഞ്ഞ അതേ വസ്ത്രം തന്നെയാണോ ഇതും എന്ന ചോദ്യവും സോഷ്യല്‍ മീഡിയ ചോദിക്കുന്നു.
Post Your Comments