മുംബൈ : മുംബൈയില്‍ അമിതമായ ചൂട് ഉര്‍ന്നതിനെ തുടര്‍ന്ന് സൂര്യാഘാതം ഉണ്ടായി. സൂര്യാഘാതം മൂലം ഈ വര്‍ഷം ഇതുവരെ മരിച്ചത് 7പേരാണ്. ഇതിനു പുറമേ, സംസ്ഥാനത്ത് 440 പേര് സൂര്യാതപത്തെ തുടര്‍ന്ന് ആശുപത്രികളില്‍ ചികില്‍സയിലാണ്. കടുത്ത ചൂടിനെ തുടര്‍ന്ന് വിവിധ രോഗങ്ങളും വ്യാപിക്കുന്നുണ്ട്. സൂര്യാഘാതത്തെ തുടര്‍ന്ന് ഔറംഗാബാദിലെ 80 വയസുള്ള സ്ത്രീയാണ് ആദ്യം മരിച്ചത്. മാര്‍ച്ച് അവസാന വാരത്തിലായിരുന്നു ഇത്.
പൊതു ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം ഈ മാസം 23 വരെ ഔറംഗാബാദ്, ഹിംഗോളി എന്നിവിടങ്ങളില്‍ 2 പേര് വീതം മരിച്ചു. ഇതിനു പുറമെ, ധുളെ, ബീഡ്, പര്‍ഭണി എന്നിവിടങ്ങളില്‍ ഓരോരുത്തരും മരിച്ചു. സൂര്യാതപത്തിന് ഏറ്റവും കൂടുതല്‍ പേര് ഇരയായത് വിദര്‍ഭയിലെ അകോളയിലാണ്. ഇവിടെ 186 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. നാഗ്പുര്‍ 156, ലാത്തൂര്‍ 68, നാസിക് 23 എന്നിങ്ങനെയാണ് മറ്റിടങ്ങളില്‍ സൂര്യാതപത്തിന് ഇരയായവരുടെ എണ്ണം.
Post Your Comments