കുവൈറ്റ് സിറ്റി : കുവൈറ്റില്‍ മധ്യാഹ്ന ജോലികള്‍ക്ക് വിലക്ക്. രാജ്യത്ത് ചൂട് ഉയര്‍ന്നതിനെ തുടര്‍ന്നാണ് മന്ത്രാലയം പുതിയ തീരുമാനം കൈക്കൊണ്ടത്. ഉച്ച സമയത്തു പുറം ജോലികള്‍ ചെയ്യുന്നതിനുള്ള വിലക്ക് അടുത്ത ആഴ്ച നിലവില്‍ വരും. മുന്‍ വര്‍ഷങ്ങളിലേതുപോലെ ജൂണ്‍ ഒന്ന് മുതല്‍ ആഗസ്റ്റ് 31 വരെ മൂന്ന് മാസത്തേക്കാണ് മധ്യാഹ്ന ജോലി വിലക്കേര്‍പ്പെടുത്തുക. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നു മാന്‍ പവര്‍ അതോറിറ്റി മുന്നറിയിപ് നല്കി.
കനത്ത ചൂടില്‍ തൊഴിലാളികള്‍ക്ക് സൂര്യാതാപം പോലുള്ള അപകടങ്ങള്‍ ഏല്‍ക്കാതിരിക്കുന്നതിനാണ് പതിവുപോലെ ഇക്കുറിയും മധ്യാഹ്ന പുറംജോലി വിലക്ക് ഏര്‍പ്പെടുത്തുന്നതെന്നു മാന്‍പവര്‍ അതോറിറ്റി അറിയിച്ചു. വിലക്ക് കാലയളവില്‍ രാവിലെ 11 മണി മുതല്‍ വൈകീട്ട് അഞ്ചുമണിവരെ സൂര്യപ്രകാശം ഏല്ക്കുന്ന തരത്തില്‍ തുറന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യാനോ ചെയ്യിപ്പിക്കാനോ പാടില്ല. നിയമം പാലിക്കപ്പെടുന്നുണ്ടോ എന്ന കാര്യം കര്‍ശനമായി നിരീക്ഷിക്കുമെന്നും ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Post Your Comments