Latest NewsInternational

അമ്മയോടൊപ്പം നടന്നുപോകുകയായിരുന്ന ബാലികയെ തട്ടിക്കൊണ്ടുപോയി : പ്രതി അറസ്റ്റില്‍

ഫോര്‍ട്ട്വര്‍ത്ത്: അമ്മയോടൊപ്പം നടന്നുപോകുകയായിരുന്ന ബാലികയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതി അറസ്റ്റിലായി. ഇക്കഴിഞ്ഞ മെയ് 18നാണ് സംഭവം. അമ്മയുടെ കൂടെ നടക്കാനിറങ്ങിയ 8 വയസ്സുകാരിയെയാണ് അജ്ഞാതന്‍ തട്ടിക്കൊണ്ടുപോയത്. . അമ്മയും മകളും നടന്നുപോകുമ്പോള്‍ പെട്ടന്ന് വാഹനം തൊട്ടടുത്തു നിറുത്തി കുട്ടിയെ ബലമായി പിടിച്ചു കൊണ്ടുപോകുകയായിരുന്നു.

വാഹനത്തില്‍ നിന്നും കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച അമ്മയെ തട്ടിമാറ്റി വാഹനം ഓടിച്ചുപോയ മൈക്കിള്‍ വെമ്പാനാണ് (51) ശനിയാഴ്ച രാത്രിയില്‍ അറസ്റ്റിലായതെന്ന് (മെയ് 19) ഞായറാഴ്ച പോലീസ് നടത്തിയ പ്രസ് മീറ്റില്‍ അറിയിച്ചു. ഫോറസ്റ്റ് ഹില്ലിലുള്ള വുഡ് സ്പിരിംഗ് സ്യൂട്ടില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. കുട്ടിയെ സുരക്ഷിതമായി ഹോട്ടല്‍ മുറിയില്‍ കണ്ടെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button