എക്‌സിറ്റ് പോൾ ഫലസൂചനകൾ അനുസരിച്ച് ആന്ധ്രാപ്രദേശിൽ വൈഎസ്ആർ കോൺഗ്രസ് മികച്ച മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ഇരൂപത് സീറ്റ് വരെ പാർട്ടിക്ക് ലഭിക്കുമെന്ന് പ്രതീക്ഷയുണ്ട്. സംസ്ഥാനം ഭരിക്കുന്ന ചന്ദ്രബാബു നായിഡുവിന്റെ ടി ഡി പി അഞ്ചു സീറ്റിൽ ഒതുങ്ങുമെന്നാണ് സൂചനകൾ. ഇത് മുന്നിൽ കണ്ട് വൈ എസ് ആർ കോൺഗ്രസിനെ മുന്നണിയിലെത്തിക്കാനുള്ള ശ്രമങ്ങൾ യു പി എ തുടങ്ങിക്കഴിഞ്ഞു. ശരത് പവാറിനെയാണ് ഇതിനു നിയോഗിക്കപ്പെട്ടത്. എന്നാൽ പവാറിന്റെ ശ്രമങ്ങളോട് അനുകൂലമായല്ല ജഗ്മോഹൻ റെഡ്ഢി പ്രതികരിച്ചത്. പവാർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ജഗ്മോഹൻ ഇത് നിരസിച്ചു. ഏത് മുന്നണിയിലേക്ക് പോകുമെന്ന കാര്യം ഇദ്ദേഹം ഇതുവരെ തീരുമാനിച്ചിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത്.
എന്നാൽ ആന്ധ്രാപ്രദേശിന് പ്രത്യേക പദവി അനുവദിക്കുന്നത് ആരാണോ അവര്‍ക്കൊപ്പം മാത്രമേ ജഗന്‍മോഹന്‍ അണിനിരക്കൂവെന്നാണ് പാര്‍ട്ടി നേതാക്കള്‍ നല്‍കുന്ന സൂചന.
Post Your Comments