കണ്ണൂര്‍: കണ്ണൂരിലെ പാറക്കണ്ടി പവിത്രന് വധക്കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ശിക്ഷ വിധിച്ചു. പ്രതികളായ ഏഴ് ആര്‍എസ്എസ് പ്രവര്‍ത്തകരെ ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ. തലശ്ശേരി അഡീഷണല്‍ സെഷന് കോടതിയുടേതാണ് വിധി. ബി.ജെ.പി ആര്.എസ്.എസ് പ്രവര്‍ത്തകരായ സി.കെ പ്രശാന്ത്, നാമത്ത് ലൈജേഷ് എന്ന ലൈജു, പാറായിക്കണ്ടി വിനീഷ്, വലിയ പറമ്പത്ത് ജ്യോതിഷ്, പഞ്ചാര പ്രശാന്ത് എന്ന മുത്തു, കെ.സി അനില്‍കുമാര്‍, കിഴക്കയില്‍ വിജിലേഷ്, കെ. മഹേഷ് എന്നിവരാണ് കേസിലെ പ്രതികള്‍.
സി.പി.ഐ.എം പ്രവര്ത്തകന് പൊന്ന്യം നായനാര്‍ റോഡ് നാമത്ത് മുക്കിലെ പാറക്കണ്ടി പവിത്രനെ കൊലപ്പെടുത്തിയ കേസില്‍ മുഴുവന്‍ പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. കൊല്ലപ്പെട്ട പവിത്രന്റെ ഭാര്യ, മകന്, ഭാര്യാ സഹോദരന് ഉള് 23 സാക്ഷികളെയാണ് പ്രോസിക്യൂഷനുവേണ്ടി വിസ്തരിച്ചത്.
2007 നവംബര്‍ ആറിനാണ് പവിത്രന്റെ കൊലപാതകം നടന്നത്. നാമത്ത് മുക്കിലെ ജലസംഭരണിക്കടുത്താണ് കൊലപാതകം നടന്നത്.
Post Your Comments