News

നിയമസഭാ മാധ്യമ അവാർഡ്: അപേക്ഷ ക്ഷണിച്ചു

മലയാളഭാഷയുടെയും സംസ്‌കാരത്തിന്റെയും പരിപോഷണത്തിന് ശക്തി പകരുന്ന മാധ്യമ പ്രവർത്തനം, പൊതു സമൂഹത്തെ സ്വാധീനിക്കുകയും സമൂഹത്തിൽ ചർച്ച ചെയ്യപ്പെടുകയും ചെയ്ത അന്വേഷണാത്മക മാധ്യമ പ്രവർത്തനം, നിയമസഭാ നടപടികളുടെ റിപ്പോർട്ടിംഗ് എന്നിങ്ങനെ മൂന്ന് മേഖലകളിൽ ദൃശ്യ-അച്ചടി മാധ്യമ വിഭാഗങ്ങളിലെ മികച്ച സൃഷ്ടികൾക്കായി നിയമസഭാ മാധ്യമ അവാർഡിന് അപേക്ഷ ക്ഷണിച്ചു. ‘ആർ. ശങ്കരനാരായണൻ തമ്പി നിയമസഭാ മാധ്യമ അവാർഡ്, ഇ.കെ. നായനാർ നിയമസഭാ മാധ്യമ അവാർഡ്, ജി. കാർത്തികേയൻ നിയമസഭാ മാധ്യമ അവാർഡ്’ എന്നി പേരുകളിൽ കേരള നിയമസഭ ഏർപ്പെടുത്തിയിരിക്കുന്ന അവാർഡുകൾക്കാണ് അപേക്ഷ ക്ഷണിച്ചത്. അച്ചടി-ദൃശ്യ മാധ്യമവിഭാഗങ്ങൾ ഓരോന്നിനും മൂന്നു വീതം ആകെ ആറ് അവാർഡുകൾ ഉൺണ്ടായിരിക്കും. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് ഓരോ അവാർഡും. 2018 ജനുവരി ഒന്നിനും 2018 ഡിസംബർ 31നും ഇടയിൽ പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം ചെയ്യപ്പെട്ടതോ ആയ സൃഷ്ടികൾക്കാണ് അവാർഡ്. പരിഗണിക്കേണ്ടൺ റിപ്പോർട്ടുകളുടെ/പരിപാടികളുടെ ആറ് പകർപ്പുകൾ സഹിതം നിശ്ചിതമാതൃകയിലുള്ള അപേക്ഷകൾ മേയ് 13, വൈകിട്ട് മൂന്നിന്് മുൻപ് സെക്രട്ടറി, കേരള നിയമസഭാ സെക്രട്ടേറിയറ്റ്, വികാസ്ഭവൻ.പി.ഒ, തിരുവനന്തപുരം-33 എന്ന വിലാസത്തിൽ ലഭ്യമാക്കണം. അവാർഡിനെ സംബന്ധിക്കുന്ന നിബന്ധനകൾ, അപേക്ഷാഫാറം എന്നിവ അടങ്ങുന്ന വിശദമായ സ്‌കീം, വിജ്ഞാപനം എന്നിവ കേരള നിയമസഭയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.niyamsabha.org-ൽ ലഭ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button