KeralaLatest NewsNews

സംസ്ഥാന സർക്കാറിന്റെ ലക്കി ബിൽ ആപ്പിന് മികച്ച ജനപ്രീതി, ഇത്തവണ തേടിയെത്തിയത് ദേശീയ പുരസ്കാരം

ലക്കി ബിൽ ആപ്പ് ഇത്തവണ ഇ-ഗവേണൻസ് അവാർഡിനാണ് അർഹമായിരിക്കുന്നത്

പുരസ്കാര നിറവിൽ സംസ്ഥാന സർക്കാറിന്റെ ലക്കി ബിൽ ആപ്പ്. കുറഞ്ഞ കാലയളവിനുള്ളിൽ ജനപ്രീതി നേടിയെടുത്ത ലക്കി ബിൽ ആപ്പിനെ ഇത്തവണ ദേശീയ പുരസ്കാരമാണ് തേടിയെത്തിയത്. റിപ്പോർട്ടുകൾ പ്രകാരം, ലക്കി ബിൽ ആപ്പ് ഇത്തവണ ഇ-ഗവേണൻസ് അവാർഡിനാണ് അർഹമായിരിക്കുന്നത്. ജിഎസ്ടി വകുപ്പിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കി ഡിജിറ്റൽ സർവകലാശാല വികസിപ്പിച്ചെടുത്ത ആപ്പാണ് ലക്കി ബിൽ.

‘അക്കാദമി, ഗവേഷണ സ്ഥാപനങ്ങളുടെ പൗര കേന്ദ്രീകൃത സേവനങ്ങളെ കുറിച്ചുള്ള ഗവേഷണം’ എന്ന വിഭാഗത്തിലാണ് അവാർഡ് ലഭിച്ചിട്ടുള്ളത്. ഇൻഡോറിൽ നടന്ന ദേശീയ ഇ-ഗവേണൻസ് സമ്മേളനത്തിൽ വച്ച് വൈസ് ചാൻസിലർ ഡോ. സജി ഗോപിനാഥും, യൂണിവേഴ്സിറ്റി ഗവേഷകരും, ജിഎസ്ടി വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. ലക്കി ബിൽ ആപ്പിൽ ഏകദേശം 1,25,000 ആളുകൾ രജിസ്റ്റർ ചെയ്യുകയും, 1,70,00,000 ബില്ലുകൾ അപ്‌ലോഡ് ചെയ്തിട്ടുമുണ്ട്. ഇതുവരെ വിജയികൾക്ക് 11,000ലേറെ സമ്മാനങ്ങളാണ് വിതരണം ചെയ്തിരിക്കുന്നത്.

Also Read: ലോ​ഡ്ജ് മു​റി​യി​ൽ നി​ന്ന് എം​ഡി​എം​എ​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button