കൊച്ചി: മഞ്ഞപ്പടയുടെ ആരാധകര്‍ക്ക് ഒരു പുത്തന്‍ താരത്തെ പരിചയപ്പെടുത്തുകയാണ് ടീം. അടുത്ത ഐഎസ്എല്‍ സീസണിന് മുന്‍പ് യുഎഇ ക്ലബിലെ മലയാളി കൗമാര താരത്തെ റാഞ്ചി തങ്ങളുടെ കരുത്തുറ്റ നിരയെ ഒന്നുകൂടി ശക്തിപ്പെടുത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്.കോഴിക്കോട് സ്വദേശിയും മധ്യനിര താരവുമായ 17കാരന് സയ്യിദ് ബിന്‍ വലിദാണ് ആ ചുണക്കുട്ടി.
https://www.facebook.com/keralablasters/posts/2319188955033752
സയ്യിദ് ബിന്‍ വലിദുമായി കരാറിലെത്തിയതായി കേരള ബ്ലാസ്റ്റേഴ്സ് അറിയിച്ചു. ഡു ലാലിഗയിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് സയ്യിദ് മഞ്ഞക്കുപ്പായത്തിലെത്തുന്നത്.സയിദിനായി ജെംഷഡ്പൂര്‍ അടക്കമുള്ള ടീമുകളും രംഗത്തുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്പെയിനില്‍ പരിശീലനം നടത്തിയിട്ടുണ്ട്. 16-ാം വയസില്‍ അണ്ടര്‍ 18 ഇന്ത്യന്‍ ക്യാമ്പില്‍ ഇടംപിടിച്ച് ശ്രദ്ധനേടിയ സയിദ് ഇന്ത്യയിലേയും യുഎഇയിലേയും അക്കാദമികളിലൂടെയാണ് വളര്‍ന്നത്.
Post Your Comments