ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ ശ്രീലങ്കന്‍ പതാകയുടെ വര്ണമണിഞ്ഞു. ചര്‍ച്ചുകളില്‍ ഭീകരാക്രമണം നടന്ന പശ്ചാത്തലത്തില്‍ ശ്രീലങ്കക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയായിരുന്നു ബുര്‍ജ് ഖലീഫ. സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും ലോകത്തിനായി ഒന്നിച്ചു നില്ക്കാം എന്ന സന്ദേശത്തോടെയാണ് കെട്ടിടം ശ്രീലങ്കന്‍ പതാകയണിഞ്ഞത്.
ഈ കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ബോംബ് സ്ഫോടനെ ശ്രീലങ്കയില്‍ അരങ്ങേറിയത്. മൂന്ന് ക്രിസ്ത്യന്‍ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലുമായി നടന്ന സ്ഫോടനത്തില്‍ 360ഓളം പേര് കൊല്ലപ്പെടുകയും 500 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ബോംബ് സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം പിന്നീട് തീവ്രവാദ സംഘടനയായ ഐഎസ് ഏറ്റെടുത്തിരുന്നു. ആറ് ഇന്ത്യക്കാരും സ്ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു. സ്ഫോടനം നടന്ന പള്ളിക്കുള്ളിലെ സിസിടിവി ക്യാമറകളില്‍ നിന്നും ചാവേറെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. സ്ഫോടന പരമ്പരയ്ക്ക് പിന്നാലെ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
ഇത്രയേറെപേരുടെ മരണത്തിനിടയാക്കിയ ചാവേര്‍ സ്ഫോടനപരമ്പര സംബന്ധിച്ച അന്വേഷണത്തില്‍ ലോകത്തെ ആറു രാജ്യങ്ങളിലെ അന്വേഷണ ഏജന്‍സികളുടെ സഹായമുണ്ടാകുമെന്നു ശ്രീലങ്കന്‍ പൊലീസ് വക്താവ് റുവാന്‍ ഗുണശേഖര പറഞ്ഞു. യുകെയിലെ സ്കോട്ലന്ഡ് യാര്‍ഡ്, യുഎസിലെ എഫ്ബിഐ, ന്യൂസീലന്‍ഡ് പൊലീസ്, ഓസ്ട്രേലിയന്‍ ഫെഡറല്‍ പൊലീസ്, ഡാനിഷ് പൊലീസ്, ഡച്ച് പൊലീസ് എന്നിവരാണ് അന്വേഷണത്തില്‍ ശ്രീലങ്കയെ സഹായിക്കുക. ഇന്റര്‍പോളിന്റെ സഹായവും ഉണ്ടായിരിക്കും.
സംഭവത്തില്‍ ഇതുവരെ നാലു സ്ത്രീകള്‍ ഉള്‍പ്പെടെ 70 പേരെ അറസ്റ്റ് ചെയ്തതായി റുവാന്‍ ഗുണശേഖര പറഞ്ഞു. ഭീകരവാദം, ഗൂഢാലോചന എന്നീ സംശയങ്ങളുടെ പേരിലാണ് അറസ്റ്റ്. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഭൂരിഭാഗവും ചാവേറായവരുടെ ബന്ധുക്കളും സുഹൃത്തുക്കളുമാണ്. കൊളംബോയില്‍നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള പുഗോഡയില്‍ മണിക്കൂറുകള്‍ക്ക് മുമ്പ് വീണ്ടും സ്ഫോടനമുണ്ടായത് ആശങ്ക സൃഷ്ടിച്ചിരുന്നു.
Post Your Comments