ബെയ്ജിങ്: ചൈനക്കാരനായ ഇന്റര്‍പോള്‍ മുന്‍ മേധാവി മെങ് ഹോങ്വെയി (64) കൈക്കൂലിക്കേസില്‍ അറസ്റ്റില്‍. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി അഴിമതിക്കുറ്റം ചുമത്തി മെങ് ഹോങ്വെയെ നേരത്തേ പുറത്താക്കിയിരുന്നു. പാര്‍ട്ടി ചട്ടങ്ങള്‍ ലംഘിച്ചു എന്നാണ് അദ്ദേഹത്തിനെതിരെയുള്ള ആരോപണം. കമ്യൂണിസ്റ്റ് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗവും പൊതുസുരക്ഷാ ഉപമന്ത്രിയും ആയിരുന്ന മെങ് പാര്‍ട്ടി ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി കൈക്കൂലി വാങ്ങിയെന്നും ആഡംബര ജീവിതം നയിച്ചെന്നും ആരോപിച്ചാണ് ഔദ്യോഗികമായി അറസ്റ്റ് ചെയ്തത്.
Post Your Comments