കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും വിഷ മത്സ്യം വ്യാപകമാകുന്നു. ഇതോടെ മാര്‍ക്കറ്റുകളിൽ പരിശോധന കർശനമാക്കി. വിഷ മത്സ്യം വിൽപ്പന നടത്തുന്നുവെന്ന് റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് കോഴിക്കോട് മത്സ്യമാര്‍ക്കറ്റില്‍ കോര്പ്പറേഷന് ആരോഗ്യവിഭാഗത്തിന്റെയും ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെയും ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.
ഇന്ന് പുലര്‍ച്ചയോടെ മാര്‍ക്കറ്റിലെത്തിയ സംഘം സ്ട്രിപ്പ് ഉപയോഗിച്ച് ഫോര്‍മാലിനും അമോണിയയും അടങ്ങിയിട്ടുണ്ടോ എന്ന് പരിശോധന നടത്തിയത്. പ്രാഥമിക പരിശോധനയ്ക്കു ശേഷം വിദഗ്ധ പരിശോധനയ്ക്കായി ഇവയുടെ സാന്പിള്‍ ശേഖരിച്ചു. അമോണിയം കലര്‍ത്തിയെന്ന് സംശയമുള്ള മത്സ്യം കണ്ടെത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്.
Post Your Comments