ഹരിപ്പാട്: ജലനിരപ്പുയർന്ന് അപ്പർ കുട്ടനാട്. തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ തുറന്നതോടുകൂടി അപ്പർകുട്ടനാട്ടിലെ ജലാശയങ്ങളിൽ ജലനിരപ്പ് വർധിച്ചു . തോട്ടപ്പള്ളി സ്പിൽവേയിൽ നിന്ന് തെക്കോട്ട് പല്ലനയാറ്റിലേക്കുള്ള ഒഴുക്കിനും ശക്തികൂടി. കായംകുളം കായലിൽ നിന്നുള്ളവെള്ളത്തിന്റെ തള്ളലിനെ തുടർന്ന് തൃക്കുന്നപ്പുഴ ചീപ്പിന്റെ ഷട്ടർ തുറക്കാൻ കഴിഞ്ഞില്ല .
കൂടാതെ അഞ്ച് ദിവസമായി ഇങ്ങനെ അടഞ്ഞുകിടന്ന തൃക്കുന്നപ്പുഴ ചീപ്പിന്റെ ഷട്ടർ ഞായറാഴ്ച രാവിലെ ഏഴിനാണ് തുറന്നത് . ഉച്ചവരെ തുറന്നുതന്നെയിട്ടു. തുടർന്ന്, വേലിയേറ്റമായപ്പോൾ ഷട്ടർ അടക്കുകയും ചെയ്തു.
എന്നാൽ ദേശീയ ജലപാതയുടെ ഭാഗമായ തൃക്കുന്നപ്പുഴ ചീപ്പിന്റെ ഷട്ടർ തുറക്കാൻ കഴിയാഞ്ഞത് ജലഗതാഗതം തടസ്സപ്പെടുന്നതിനു കാരണമായി . കൊല്ലം, ആലപ്പുഴ ബോട്ട് സർവീസിനെയും ബാധിച്ചു. കൊല്ലത്തുനിന്നുള്ള ബോട്ട് തൃക്കുന്നപ്പുഴ ചീപ്പിന്റെ തെക്കുഭാഗത്ത് യാത്ര അവസാനിപ്പിക്കുകയായിരുന്നു. ആലപ്പുഴയിൽ നിന്നുള്ള ബോട്ട് വടക്കുഭാഗത്തും യാത്രക്കാർ ബോട്ട് മാറിക്കയറിയാണ് യാത്ര പൂർത്തിയാക്കിയിരുന്നത്.
Post Your Comments