ബെയ്ജിങ്: തൂക്കുപാലം തകര്‍ന്നു വിനോദസഞ്ചാരികള്‍ വെള്ളത്തില്‍ വീണു. ചൈനയില്‍ ജിയങ്സു പ്രവിശ്യയിലെ സുയിനിങ് മേഖലയിലാണ് അപകടമുണ്ടായത്. തടി കൊണ്ടുള്ള തൂക്കുപാലം ആളുകള്‍ തിങ്ങി നിറഞ്ഞതോടെ തകര്‍ന്നുവീഴുകയായിരുന്നു.
പന്ത്രണ്ടോളം ആളുകളാണ് വെള്ളത്തില്‍ വീണത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോർട്ട്. അതേസമയം പാലം തകരുന്നതിന്റെ ദൃശ്യങ്ങള്‍ ചൈനയിലെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.
Post Your Comments