ന്യൂ ഡല്‍ഹി : പ്രിയങ്കയായിരുന്നു കുട്ടിക്കാലത്തെ തന്റെ ഏറ്റവും നല്ല സുഹൃത്തെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തങ്ങള്‍ പരസ്പരം മനസിലാക്കുന്നവരാണെന്നും തര്‍ക്കം വരുമ്പോള്‍ പ്രിയങ്കയോ അല്ലെങ്കില്‍ താനോ പിന്‍മാറുമെന്നും ഇരുവരും തമ്മില്‍ വഴക്കുണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടിയായി രാഹുല്‍ ഗാന്ധി പറഞ്ഞു.
പൂനെയില്‍ വിദ്യാര്‍ത്ഥികളുമായി നടത്തിയ സംവാദത്തിനിടെയായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറിയും സഹോദരിയുമായപ്രിയങ്കയെക്കുറിച്ചുള്ള
രാഹുലിന്റെ പരാമര്‍ശം. രക്ഷാബന്ധന്‍ ദിനത്തില്‍ പ്രിയങ്ക കെട്ടിത്തരുന്ന രാഖി പൊട്ടിപ്പോകും വരെ കയ്യിലുണ്ടാകുമെന്നും രാഹുല്‍ പറഞ്ഞു. മുത്തശ്ശിയും മുന്‍ പ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധിയെക്കുറിച്ചുള്ള ഓര്‍മകളും രാഹുല്‍ പങ്കുവച്ചു.
കുട്ടിക്കാലത്ത് കളിക്കിടയില്‍ റൂമിലെ കര്‍ട്ടന് പിന്നില്‍ ഒളിച്ചിരുന്നു് താന്‍ മുത്തശിയെ പേടിപ്പിക്കുമായിരുന്നു. താന്‍ അവിടെ ഉണ്ടെന്ന് അറിയാമെങ്കിലും മുത്തശ്ശി പേടിച്ചതുപോലെ അഭിനയിക്കുമായിരുന്നെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. മുത്തശ്ശിയുടെയും അച്ഛന്റേയും കൊലപാതകം ഉള്‍പ്പെടെനേരിടേണ്ടി വന്ന അക്രമങ്ങളും രാഹുല്‍ വിദ്യാര്‍ത്ഥികളുമായുള്ള സംവാദത്തില്‍ പരാമര്‍ശിച്ചു
Post Your Comments