കൊച്ചി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാപിക്കുന്ന ഫ്ലക്സുകള്‍ക്കെതിരെ വടിയെടുത്ത് ഹെെക്കോടതി. നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ അനധികൃത ഫ്ലക്സ് ഉപയോഗിക്കുന്നവര്‍ക്കെതിരെ ക്രമിനല്‍ കേസ് ചുമത്തണമെന്നും ഹെക്കോടതി. പാര്‍ട്ടികളുടെ ഇത്തരത്തിലുളള നിയമലംഘനം കണ്ണില്‍ പെട്ടിട്ട് നടപടിയെടുത്തില്ലെങ്കില്‍ ഉത്തരവാദിത്വം പോലീസിനായിരിക്കുമെന്നും ഈ കാര്യത്തില്‍ കലക്ടര്‍ വേണ്ട നടപടികള്‍ കെെക്കൊളളണമെന്നും കോടതി കര്‍ക്കശം പറഞ്ഞു.
പ്ലാസ്റ്റിക്കും മറ്റ് മണ്ണില്‍ അലിയാത്ത വസ്തുക്കളും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കരുതെന്ന് ഹെെക്കോടതി മുന്‍പ് നിര്‍ദ്ദേശിച്ചിരുന്നു. ഈ ഉത്തരവിനെ ഒന്നുകൂടി അരക്കിട്ട് ഉറപ്പിച്ചിരിക്കുകയാണ് കോടതി. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരേ നടപടി ഉറപ്പുവരുത്തണമെന്നാണ് കോടതിയുടെ വശം.
Post Your Comments