തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കണമെന്നത് കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ അടക്കമുള്ളവരുടെ ആഗ്രഹമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഹുല്‍ ഗാന്ധി തെക്കേ ഇന്ത്യയില്‍ മത്സരിക്കണമെന്നുള്ളത് നേരത്തേ ആവശ്യപ്പെട്ടിരുന്നുവെന്നും മുതിര്‍ന്ന നേതാക്കളാണ് ഇത് വ്യക്തമാക്കിതെന്നും ചെന്നിത്തല പറഞ്ഞു. ഇത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഒറ്റക്കെട്ടായ ആഗ്രഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ വന്നാല്‍ കേരളത്തില്‍ മാത്രമല്ല ദക്ഷിണേന്ത്യയില്‍ തന്നെ കോണ്‍ഗ്രസിന് വലിയ ഉണര്‍വുണ്ടാകും. അതുകൊണ്ടു തന്നെ രാഹുല്‍ ഗാന്ധിയുടെ തീരുമാനം വൈകരുതെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അതേസമയം രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമെന്നറിഞ്ഞ് ഇടത് മുന്നണിയും ബിജെപിയും വിറളി പിടിച്ച് ഓടുകയാണ്. ഇടത് പക്ഷത്തോടല്ല ബിജെപിയോടാണ് രാഹുല്‍ മത്സരിക്കേണ്ടതെന്ന് പറയുന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇതിന് തെളിവാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അന്ധമായ കോണ്‍ഗ്രസ് വിരോധം വച്ചു പുലര്‍ത്തിയിരുന്ന പിണറായി വിജയന്റേയും ഇടത് മുന്നണിയുടേയും അവസരവാദ സമീപനമാണ് ഇതോടെ പുറത്ത് വന്നത്. സീതാറാം യച്ചൂരി മുന്നോട്ട് വച്ച മതേതര പ്ലാറ്റ് ഫോമിനെ പൊളിച്ച പിണറായി വിജയന് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ എതിര്‍ക്കാന്‍ അവകാശമില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
Post Your Comments