തിരുവനന്തപുരം : കെ.മുരളീധരനെതിരെ ആഞ്ഞടിച്ച് എം.സ്വരാജ് രംഗത്ത്. ലോക്സഭ തെരഞ്ഞെടുപ്പിലേയ്ക്ക് സിപിഎം സിറ്റിങ് എംഎല്‍എമാരെ നിര്‍ദേശിച്ചപ്പോള്‍ ആ നിലപാടിനെ രൂക്ഷമായി പരിഹസിച്ചത് കെ.മുരളീധരനായിരുന്നു. എന്നാല്‍ പിന്നീട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോള്‍ എംഎല്‍എ ആയ മുരളീധരനും പട്ടികയിലുണ്ടായിരുന്നു. ഇപ്പോള്‍ മുരളീധരനെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് തൃപ്പൂണിത്തുറ എംഎല്‍എ എം. സ്വരാജ്.
നിലപാടുകള്‍ക്ക് മണിക്കൂറുകള്‍ മാത്രം ജീവനുള്ള നേതൃത്വമാണ് ഇന്നത്തെ കോണ്‍ഗ്രസില്‍ ഉള്ളത് എന്നാണ് ഫേയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ അദ്ദേഹം പറയുന്നത്. കരുത്തന്മാരുടെ കാലം കഴിഞ്ഞ കോണ്‍ഗ്രസില്‍ നിന്നും കാലാതിവര്‍ത്തിയായ വാക്കുകളോ നിലപാടുകളോ മുദ്രാവാക്യങ്ങളോ പ്രതീക്ഷിക്കാനാവില്ല. എന്നാലും പറയുന്ന വാക്കുകള്‍ക്ക് , വലിയ ശബ്ദത്തില്‍ പ്രഖ്യാപിക്കപ്പെടുന്ന നിലപാടുകള്‍ക്ക് മണിക്കൂറുകളുടെ പോലും ആയുസില്ലാതെ പോകുന്നതെന്തു കഷ്ടമാണ് എന്നാണ് സ്വരാജ് പറയുന്നത്.
Post Your Comments