ഹൈദരാബാദ്: തെലങ്കാനയില്‍ ചക്രശ്വാസം വലിച്ച് കോണ്‍ഗ്രസ്. പാര്‍ട്ടിയെ വേണ്ട എന്ന തീരുമാനത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് നേതാക്കള്‍ മറു കക്ഷിയായ ടിആര്‍എസിലേക്ക് ചേക്കേറുകയാണ്. എംഎല് എമാരുടെ ഈ പാര്‍ട്ടിവിടല്‍ കോണ്‍ഗ്രസിനെ നന്നേ ക്ഷീണിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസിലെ എംഎല് എമാരുടെ എണ്ണം ഇപ്പോള്‍ 10 എന്ന നിലയിലേക്ക് താഴ്ത്തപ്പെട്ടിരിക്കുകയാണ്. പാര്‍ട്ടിയുടെ പ്രതിപക്ഷ സ്ഥാനം തന്നെ നഷ്ടമാകാമെന്ന ആശങ്കയാണ് ഇപ്പോള്‍ നിഴലിക്കുന്നത്. നിലവില്‍ കൊല്ലാപ്പൂര്‍ എംഎല്‍എയായ ബി ഹര്ഷവര്ധന് റെഡ്ഡിയാണ് ടിആര്‍എസില്‍ ചേര്‍ന്നത്. എംഎല്‍എ സ്ഥാനം രാജിവെച്ച് ഉപതെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം.
ഇതുവരെ ഒന്‍പതോളം എംഎല്‍എ മാരാണ് പാര്‍ട്ടി വിട്ട് ടിആര്എസിലെത്തിയിരിക്കുന്നത്. ടിആര്‍എസിന്റെ അംഗ സംഖ്യ ഇതോടെ 100 ആയി വര്‍ദ്ധിച്ചിരിക്കുകയാണ്.
ടിആര്‍എസ് വര്‍ക്കിങ് പ്രസിഡന്റ് കെ ടി രാമ റാവുവുമായി ഹര്ഷവര്ധന് റെഡ്ഡി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുശേഷമാണ് ഹര്ഷവര്ധന് ടിആര്‍എസില്‍ ചേരുകയാണെന്ന് രാമ റാവു അറിയിച്ചത്. മണ്ഡലത്തിലെ വികസനം യാഥാര്‍ത്ഥ്യമാക്കാനാണ് ഹര്ഷവര്ധന് ടിആര്‍എസില്‍ ചേര്‍ന്നതെന്ന് രാമ റാവു പറഞ്ഞു.
ദിവസങ്ങള്‍ക്ക് മുമ്പ് ആദിവാസി നേതാവും എംഎൽഎയുമായ സോയം ബാപു റാവു ബിജെപിയിൽ ചേര്‍ന്നിരുന്നു.
Post Your Comments