പലതരത്തിലുള്ള പുട്ട് നമ്മൾ കഴിച്ചിട്ടുണ്ട് . അങ്ങനെയെങ്കിൽ കപ്പ പുട്ട് കഴിച്ചിട്ടുണ്ടോ? കേരളത്തില്‍ സുലഭമായ കപ്പയുപയോഗിച്ച് വത്യസ്തമായ ഒരു പലഹാരം.
ആവശ്യമായ സാധനങ്ങൾ
കപ്പ – ഒരു കിലോ
ഉപ്പ് – പാകത്തിന്
തേങ്ങ ചിരകിയത് – ആവശ്യത്തിന്
തയ്യാറാക്കേണ്ട വിധം
കപ്പ നല്ലവണ്ണം കഴുകി കനം കുറച്ചരിഞ്ഞ് വെയിലത്ത് ഉണക്കിയെടുക്കുക. ഇത് പൊടിച്ച് മാവ് പരുവത്തിലാക്കി സൂക്ഷിക്കാം. ആവശ്യത്തിന് മാവ് ഇതില്‍ നിന്നെടുത്ത് പുട്ടിന് പാകത്തില്‍ കുഴച്ച് പാകത്തിന് ഉപ്പും തേങ്ങ ചിരകിയതും ചേര്‍ത്ത് ആവിയില്‍ വേവിച്ചെടുക്കുക.
Post Your Comments