KeralaLatest News

അഞ്ചാലുംമൂട്ടില്‍ നിന്നും പതിനെട്ടുകാരിയെ കാണാതായ സംഭവം; ലക്ഷങ്ങളുടെ പാരിതോഷികം പ്രഖ്യാപിച്ച് പോലീസ്

കൊല്ലം: അഞ്ചാലം മൂട്ടില്‍ നിന്ന് ഷബ്‌ന എന്ന പതിനെട്ടുകാരിയെ കാണാതായ സംഭവത്തില്‍ തുമ്പൊന്നും കിട്ടാതെ പോലീസ്. പെണ്‍കുട്ടിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് .അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയിട്ടും ഷബ്‌നയെക്കുറിച്ച് വിവരം ഒന്നും ലഭിക്കാത്തതിനാലാണ് രണ്ടു ലക്ഷം രൂപ പാരിതോഷികം പോലീസ്  പ്രഖ്യാപിച്ചത്.

കഴിഞ്ഞ ജൂലൈ 17നാണ് തൃക്കടവൂര്‍ സ്വദേശിനിയായ ഷബ്നയെ കാണാതായത്. പിഎസ്സി പരിശീലനത്തിനെന്ന് പറഞ്ഞാണ് ഷബ്ന വീട്ടില്‍ നിന്ന് പോയത്. പിന്നീട് ഷബ്നയെ ആരും കണ്ടിട്ടില്ല. കാണാതായ ദിവസം വൈകീട്ട് കൊല്ലം ബീച്ചില്‍ നിന്ന് ഷബ്നയുടെ ബാഗ് പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തോടെ കടലില്‍ തെരച്ചില്‍ നടത്തിയിരുന്നു. ഇതിലും ഫലമുണ്ടായില്ല. സമീപത്തെ ഹോട്ടലിന്റെ സിസിടിവിയില്‍ നിന്ന് ഷബ്ന ഒറ്റയ്ക്ക് ബീച്ചിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങളും ലഭിച്ചിരുന്നു.

കാണാതാകുന്നതിന് മൂന്നു ദിവസം മുന്‍പ് ബന്ധുവായ യുവാവുമായുള്ള ഷബ്‌നയുടെ അടുപ്പത്തെ വീട്ടുകാര്‍ ചോദ്യം ചെയ്തിരുന്നു. കൊല്ലം കടപ്പുറത്ത് നിന്ന് ഷബ്‌നയുടെ ബാഗും സമീപത്തെ ഹോട്ടലിന്റെ സിസിസിടിവിയില്‍ നിന്ന് ഷബ്‌ന ഒറ്റയക്ക് ബീച്ചിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങളും പൊലീസ് കണ്ടെത്തിയിരുന്നു. കാണാതാകുന്നതിനു തൊട്ടു മുന്‍പുവരെ ഷബ്‌ന ഫോണില്‍ സംസാരിച്ച യുവാവിനെ പലതവണ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും തിരോധാനവുമായി ബന്ധപ്പെട്ട തെളിവൊന്നും ലഭിച്ചില്ല.

കാണാതായി എട്ടുമാസം പിന്നിടുമ്പോഴും തന്റെ മകള്‍ എന്നെങ്കിലും തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് ഷബ്‌നയുടെ കുടുംബം ഇപ്പോഴും കഴിയുന്നത്. ആദ്യം വീട്ടുകാരും പിന്നീട് പൊലീസും ഒടുവില്‍ ക്രൈംബ്രാഞ്ചും ഷബ്‌നയെ അന്വേഷിച്ചിറങ്ങിയെങ്കിലും ഒരു തുമ്പും ലഭിച്ചില്ല. ഇതോടെയാണ് ഷബ്‌നയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പൊലീസ് രണ്ടു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചത്. പാരിതോഷിക തുക ഉള്‍പ്പെടുത്തി വിവിധ ഭാഷകളില്‍ ഇറക്കിയിട്ടുള്ള തിരച്ചില്‍ നോട്ടീസ് പ്രധാന സ്ഥലങ്ങളിലെല്ലാം പതിക്കും. ഏതു വിധേനയും പെണ്‍കുട്ടിയെ കണ്ടു പിടിക്കാനുള്ള ശ്രമത്തിലാണ് പോലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button