KeralaLatest News

മാറാട് കേസിലെ പ്രതി കടപ്പുറത്ത് മരിച്ച നിലയില്‍

കോഴിക്കോട്: മാറാട് കലാപക്കേസിലെ പ്രതിയെ കടപ്പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി.
മാറാട് കിണറ്റിങ്ങലകത്ത് മുഹമ്മദ് ഇല്യാസിന്റെ മൃതദേഹമാണ് കോഴിക്കോട് കടപ്പുറത്ത് കണ്ടെത്തിയത്. കഴുത്തില്‍ കല്ല് കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അതുകൊണ്ടുതന്നെ കൊലപാതകമാണോ എന്ന് പോലീസ് സംശയിക്കുന്നു.

കേസിലെ മുപ്പത്തിമൂന്നാമത്തെ പ്രതിയാണ് ഇയാൾ. കോടതി 12 വർഷത്തേക്ക് ശിക്ഷിച്ച ഇയാൾ നാലുവർഷമായി ജാമ്യത്തിലിറങ്ങിയതായിരുന്നു. മാറാട് കേസ് അന്വേഷിക്കുന്ന സിബിഐ ഇയാളെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നെന്നും അതിനു ശേഷം അസ്വസ്ഥനായിരുന്നെന്നും സുഹൃത്തുക്കൾ പറയുന്നു. രണ്ട് ദിവസമായി ഇയാളെ കാണാതായിട്ടെന്ന് ബന്ധുക്കൾ പറഞ്ഞു. മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് പോലീസ് തയ്യാറാക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button