കൊച്ചി: ചാലക്കുടിയിൽ താൻ ചെയ്ത കാര്യങ്ങൾ വിലയിരുത്തി ജനങ്ങൾ വോട്ടിടുമെന്ന് നിലവിലെ എംപിയും സിപിഎം ലോക്‌സഭാ സ്ഥാനാർത്ഥിയുമായ ഇന്നസെന്റ്. സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ എംപി എന്ന നിലയിൽ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങൾക്ക് മറുപടിയാണ് ഇന്നസെന്‍ നൽകിയത്.
എംപിയെ മണ്ഡലത്തിൽ കാണാൻ ഇല്ലെന്ന് ചില ആരോപണങ്ങൾ ഉയർന്നിരുന്നു.ഇതിന് മറുപടി നൽകുകയായിരുന്നു എംപി. മരണ വീട്ടിലും കല്യാണ വീട്ടിലും പോകുന്നത് മാത്രമല്ല രാഷ്ട്രീയ പ്രവര്‍ത്തനം. വികസന പ്രവര്‍ത്തനം നോക്കിയാണെന്നും പുതുതലമുറ വിലയിരുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇക്കാര്യം ചെയ്യാമെന്നോ ചെയ്തന്നോ ഇതുവരെ അവകാശപ്പെട്ടിട്ടില്ല. 1750 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങൾ ചാലക്കുടി മണ്ഡലത്തിന് വേണ്ടി ചെയ്തിട്ടുണ്ട്. ഇതെല്ലാം അവിടെയുള്ളവർക്ക് ബോധ്യമുണ്ടെന്നും ഇന്നസെന്റ് പറഞ്ഞു.
Post Your Comments