ന്യൂഡല്‍ഹി: പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം മാത്രം 2015 മുതല്‍ 2019 വരെയായി 61.49 ലക്ഷം തൊഴില്‍ നല്‍കാനായതായി കേന്ദ്രം അറിയിച്ചു. തൊഴിലില്ലായ്മ പരിഹരിക്കാന്‍ മോദി സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന പ്രതിപക്ഷ ആരോപണത്തിനിടെയാണ് ആവാസ് യോജന വഴി മാത്രം നല്കിയ തൊഴിലിന്റെ കണക്ക് കേന്ദ്രം പുറത്തു വിടുന്നത് .കേന്ദ്രത്തിന്റെ ഭവന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സജീവമായതോടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ശക്തമായി, അങ്ങനെ തൊഴിലുകളും കൂടി.
റിപ്പോര്‍ട്ട് പുറത്തുവിട്ട് കേന്ദ്ര ഭവന നിര്‍മ്മാണ മന്ത്രി ഹര്‍ദീപ് സിങ്ങ് പുരി പറഞ്ഞു. കൂടുതല്‍ വീടുകള്‍ നിര്‍മ്മിക്കുന്നതോടെ തൊഴിലവസരങ്ങളും കൂടും. ഭവന നിര്‍മ്മാണത്തിന് വലിയ പ്രധാന്യം നല്കിയതു വഴി ഈ രംഗത്ത് 18.92 ലക്ഷം പ്രത്യക്ഷ തൊഴിലവസരങ്ങളാണ് ഉണ്ടായതെന്നും ഭവന നിര്‍മ്മാണ മന്ത്രാലയത്തിനു വേണ്ടി ദേശീയ പൊതുധനകാര്യ, നയ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ വ്യക്തമാക്കി. 42.57 ലക്ഷം പരോക്ഷ തൊഴിലവസങ്ങളും ലഭിച്ചു.
പ്രധാനമന്ത്രി ആവാസ് യോജന തുടങ്ങിയ ശേഷം 79 ലക്ഷം വീടുകള്‍ക്കാണ് കേന്ദ്രം അനുമതി നല്‍കിയത്. ഇവയില്‍ 40 ലക്ഷം വീടുകളുടെയും നിര്‍മ്മാണം തുടങ്ങി. വീടുനിര്‍മ്മാണ വേഗത കൂടിയതോടെ സിമന്റ്, കമ്പിയടക്കമുള്ള നിര്‍മ്മാണ വസ്തുക്കളുടെ വ്യവസായങ്ങളും മെച്ചപ്പെട്ടതായും പഠന റിപ്പോർട്ടിൽ പറയുന്നു..
Post Your Comments