തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ വടകര സീറ്റില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് മത്സരിക്കും. സംസ്ഥാന സെക്രട്ടേറിയറ്റില്‍ നേരത്തേ തന്നെ ഉയര്‍ന്നു കേട്ടിരുന്ന പേരാണ് പി ജയരാജന്റേത്. ജയരാജന് വടകര പാര്‍ലമെന്റ് അംഗീകാരം നല്കി. കൂടാതെ സംസ്ഥാന സെക്രട്ടേറിയറ്റ് ജയരാജന്റെ പേര് നിര്‍ദ്ദേശിച്ചിരുന്നു. അതേസമയം മറ്റ് പേരുകളൊന്നും യോഗത്തില്‍ ഉയര്‍ന്നുവന്നില്ല. പി ജയരാജന്റെ പേര് നിര്‍ദ്ദേശിച്ച് ടി പി രാമകൃഷ്ണന്റെ തീരുമാനത്തെ കമ്മിറ്റ് ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു.
അതേസമയം കോഴിക്കോട് സിപിഎം സീറ്റില്‍ പ്രദീപ് കുമാറും. നിലവില്‍ കോഴിക്കോട് നോര്‍ത്തിലെ എംഎല്‍എ ആണ് പ്രദീപ് കുമാര്‍. പത്തനംതിട്ടയല്‍ വീണാ ജോര്‍ജും മത്സരിക്കും. എന്നാല്‍ ചാലക്കുടിയില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി ഇന്നസെന്റിനെ വീണ്ടും മത്സരിപ്പിക്കുന്നതില്‍ എതിര്‍പ്പ് ഉയര്‍ന്നു. ചാലക്കുടിയിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ സിപിഎം സംസ്ഥാന കമ്മിറ്റി ആശങ്ക അറിയിച്ചു. എന്നാല്‍ ചാലക്കുടിയില്‍ പി രാജീവനേയും സാജു പോളിനേയും പരിഗണിക്കണമെന്നാണ് സംസ്ഥാന കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നത്. ഇന്നസെന്റ് സ്ഥാനാര്‍ത്ഥിയായാല്‍ ഉത്തരവാദിത്വം സംസ്ഥാന നേതൃത്വം ഏറ്റെടുക്കണമെന്നും കമ്മിറ്റി അറിയിച്ചു. ഇന്നസെന്റ് മത്സരിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം സംസ്ഥാന കമ്മറ്റിക്ക് വിട്ടു.
Post Your Comments