Latest NewsNewsIndia

പൗരത്വ നിയമ, എന്‍ആര്‍സി വിരുദ്ധ സംഘടനകളുടെ പിന്തുണ സിപിഎം സ്ഥാനാര്‍ത്ഥി സൈറ ഹാലിമിന്

സൈറ ഹാലിമിന്റെ റോഡ് ഷോ തടഞ്ഞ് മമതാ സര്‍ക്കാര്‍

കൊല്‍ക്കത്ത: ബംഗാളില്‍ ഏപ്രില്‍ 12ന് നടക്കുന്ന ബലിഗഞ്ച് നിയമസഭ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിക്ക് കൂടുതല്‍ സംഘടനകളുടെ പിന്തുണ. സിപിഎം സ്ഥാനാര്‍ത്ഥി സൈറ ഷാ ഹാലിമിനെ പിന്തുണയ്ക്കുമെന്ന്
പൗരത്വ നിയമ, എന്‍ആര്‍സി വിരുദ്ധ സംഘടനകള്‍ അറിയിച്ചു.

Read Also : കേരള മോഡല്‍ സിപിഎം രാജ്യത്ത് ആകെ പ്രചരിപ്പിക്കും: ബൃന്ദ കാരാട്ട്

തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബാബുല്‍ സുപ്രിയോ, ബിജെപി സ്ഥാനാര്‍ത്ഥി കേയ ഘോഷ് എന്നിവരെ പരാജയപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് റാലി നടത്താനൊരുങ്ങിയ പൗരത്വ നിയമ, എന്‍ആര്‍സി വിരുദ്ധ സംഘടന പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

എന്നാല്‍, സൈറയുടെ റോഡ് ഷോകള്‍ക്ക് മമതാ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തു. അതേസമയം, നാല് പൊതുയോഗങ്ങള്‍ക്കും മൂന്ന് റാലികള്‍ക്കും താന്‍ അപേക്ഷ നല്‍കിയിരുന്നുവെന്നും സൈറ ഷാ ഹാലിം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button