ന്യൂഡല്‍ഹി : വധശിക്ഷകാത്ത് വര്‍ഷങ്ങളായി ജയിലില്‍ കഴിഞ്ഞിരുന്ന വ്യക്തി എഴുതിയ കവിതയും നല്ലനടപ്പും വിലയിരുത്തിയ സുപ്രീം കോടതി ജയില്‍പ്പുളളിയുടെ വധശിക്ഷ ജീവപര്യന്തമാക്കി ഇഴവ് നല്‍കി. നയനേശ്വര്‍ സുരേഷ് എന്ന വ്യക്തിക്കാണ് ശിക്ഷയില്‍ ഇളവ് ലഭിച്ചത്. 18 വര്‍ഷങ്ങള്‍ മുമ്പാണ് ഇയാള്‍ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് ജയിലിലാകുന്നത്. . പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ മോചനദ്രവ്യം ആവശ്യപ്പെടാനായി തട്ടിക്കൊണ്ടുപോകുകയും പിന്നീട് ആ കുട്ടിയെ കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.
കേസ് കോടതിയിലെത്തിയപ്പോള്‍ കോടതി നയനേശ്വറിന് വധശിക്ഷ വിധിച്ചിരുന്നു. പക്ഷെ ജയിലില്‍ വെച്ച് ഇയാള്‍ ബിരുദം എടുക്കുകയും കൂടാതെ ഗാന്ധി റിസര്‍ച്ച് ഫൗണ്ടേഷന്റെ കീഴില്‍ ഗാന്ധിയന്‍ ചിന്തകളും പഠിച്ചു. ജയിലിലെ നല്ല നടപ്പ് ജയില്‍ ഉദ്യോഗസ്ഥരുടെ ഇഷ്ടം സമ്ബാദിക്കാനും നയനേശ്വറിനെ സഹായിച്ചു. വധശിക്ഷക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയപ്പോള്‍ നയനേശ്വറിന്റെ അഭിഭാഷകന്‍ വാദിച്ചതും ഇക്കാര്യങ്ങളായിരുന്നു. ജയിലില്‍ വച്ച് നയനേശ്വര്‍ പുതിയൊരാളായി മാറിയെന്നും, അയാള്‍ ഒരു ‘ബോണ്‍ ക്രിമിനല്‍’ അല്ലാത്തതിനാല്‍ ഇനിയും ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ സാധ്യതയില്ലെന്നും അഭിഭാഷകന്‍ വാദിച്ചു. ഇതോടെ ഇയാള്‍ എഴുതിയ കവിതയും കൂടെ വായിച്ച് വധശിക്ഷക്ക് ഇളവ് നല്‍കുന്ന തീരുമാനത്തിലെത്തുകയായിരുന്നു.
22 വയസുകാരന്‍റെ പക്വതയില്ലായ്മയാണ് കുറ്റത്തിലേക്ക് നയിക്കപ്പെട്ടതെന്നും ഈ നീണ്ട വധ ശിക്ഷ കാത്തുളള ജയില്‍വാസവുമാണ് ശിക്ഷക്ക് ഇളവ് നല്‍കാന്‍ കാരണമായി തീര്‍ന്നതെന്നും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി തീര്‍പ്പായി കണക്കാക്കണമെന്നും കോടതി അറിയിച്ചു.
Post Your Comments