Latest NewsKeralaNews

ജയിലില്‍ നിന്നിറങ്ങിയ കൊലക്കേസ് പ്രതിയുടെ വമ്പന്‍ ആവേശ പാര്‍ട്ടി, രംഗണ്ണന്റെ റീലുമായി ഗുണ്ടകള്‍: സംഭവം തൃശൂരില്‍

തൃശൂര്‍: കൊലക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ പ്രതി സുഹൃത്തുക്കള്‍ക്ക് നല്‍കിയത് വമ്പന്‍ പാര്‍ട്ടി. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇരട്ടക്കൊലക്കേസില്‍ ജയില്‍ മോചിതനായ കുറ്റൂര്‍ സ്വദേശി അനൂപാണ് സുഹൃത്തുക്കള്‍ക്ക് പാര്‍ട്ടി നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ ആവേശം സിനിമയുടെ ഡയലോഗ് ചേര്‍ത്ത് റീല്‍ പോലെ പുറത്തിറക്കിയത്. വിവിധ ക്രിമിനല്‍ കേസിലെ പ്രതികളായിട്ടുള്ളവരാണ് പാര്‍ട്ടിയില്‍ പങ്കെടുത്തത്.

Read Also: സ്വിറ്റ്സർലൻഡിൽ കമ്മ്യുണിസ്റ്റ് പാർട്ടി അധികാരത്തിലേറി: രാജ്യത്ത് പാർട്ടി തിരിച്ചുവരുന്നത് 84 വർഷങ്ങൾക്ക് ശേഷം

ആവേശം സിനിമയിലെ എടാ മോനെ എന്ന ഡയലോഗിനൊപ്പം അതിലെ തന്നെ വൈറല്‍ സോംഗും ഉള്‍പ്പെടുത്തിയുള്ള റീലാണ് പങ്കുവച്ചത്. കാറില്‍ വന്നിറങ്ങുന്ന പ്രതിയെ സുഹൃത്തുക്കള്‍ കയ്യടിച്ച് സ്വീകരിക്കുന്നതും വീഡിയോയില്‍ കാണാം.

വയലില്‍ നിരവധി ആളുകള്‍ തമ്പടിച്ചിരിക്കുന്നുവെന്ന് അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ പിതാവിന്റെ മരണ സമയത്ത് സുഹൃത്തുക്കള്‍ക്ക് ഭക്ഷണം നല്‍കാന്‍ സാധിച്ചിരുന്നില്ലെന്നും അതിന്റെ സത്ക്കാരമാണ് നടക്കുന്നതെന്നുമായിരുന്നു അനൂപ് പൊലീസിനോട് പറഞ്ഞിരുന്നത്. പൊലീസ് എത്തുന്നതിന്റെ ദൃശ്യങ്ങളടക്കം ചേര്‍ത്താണ് അനൂപ് റീല്‍ പ്രചരിപ്പിച്ചത്.

കഴിഞ്ഞ ഏപ്രിലിലായിരുന്നു ഇത്തരത്തില്‍ പാര്‍ട്ടി നടത്തിയത്. പിന്നീട് ഇതിന്റെ ദൃശ്യങ്ങള്‍, ആവേശം സിനിമയുടെ ഡയലോഗിനൊപ്പം ചേര്‍ത്ത് റീല്‍ രൂപത്തിലാക്കി പ്രചരിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button