പാകിസ്ഥാന് ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കിന്റെ ‘ഹമാരാ പാകിസ്ഥാന് സിന്ദാബാദ്’ എന്ന ട്വീറ്റിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഷൊയ്ബ് മാലിക്കിന്റെ ട്വീറ്റില്‍ സാനിയ മിര്‍സ മറുപടി പറയണമെന്ന് ആവശ്യവുമായി ചിലര്‍ രംഗത്ത് വന്നു.പാക്കിസ്ഥാനെതിരെയും ഭീകരവാദത്തിനെതിരെയും ഇന്ത്യ നിലകൊള്ളുമ്പോള്‍ ഇത്തരത്തിലുള്ള അഭിപ്രായത്തെ ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ലെന്നും മാലികിനൊപ്പം കഴിയുന്ന സാനിയ മിര്‍സയെ തെലങ്കാനയുടെ ബ്രാൻഡ് അംബാസിഡര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്നുമുള്ള ബി.ജെ.പി എം.എല്‍.എയുടെ ആവശ്യത്തെയും ചിലർ പിന്തുണച്ചു.
സാനിയയ്ക്ക് പകരം തല്‍സ്ഥാനത്തേക്ക് സെെന നെഹ്വാളിനെയോ പി.വി സിന്ധുവിനെയോ വി.വി.എസ് ലക്ഷ്മണിനെയോ നിയമിക്കണമെന്നും ആവശ്യമുയരുന്നുണ്ട്. അതേസമയം പുല്‍വാമ ഭീകരാക്രമണത്തില്‍ ജവാന്മാര്ക്കും കുടുംബത്തിന് പിന്തുണയുമായി സാനിയ മിര്‍സ രംഗത്ത് വന്നിരുന്നു. വീരമൃത്യു വരിച്ച ജവാന്മാര്ക്കും കുടുംബത്തിനും ഒപ്പമാണ് ഞാന്‍. നമ്മുടെ രാജ്യത്തെ കാക്കുന്ന യഥാര്‍ത്ഥ ഹീറോ അവരാണ്. ഫെബ്രുവരി 14 നമ്മുടെ രാജ്യത്തെ കറുത്ത ദിനമാണ്. അത് ഒരിക്കലും നമ്മള് മറക്കില്ലെന്നും താരം വ്യക്തമാക്കിയിരുന്നു.
Hamara #PakistanZindabad ????
— Shoaib Malik ?? (@realshoaibmalik) February 27, 2019
Post Your Comments