KeralaLatest News

ജോർജ് പണിയില്ലാത്ത ഒഴപ്പനല്ല; കരിക്കിലെ പ്രിയതാരത്തെക്കുറിച്ചുള്ള കുറിപ്പ് വൈറലാകുന്നു

‘തേരാ പാരാ’ വെബ് സീരിസിലെ ലോലനെയും ജോർജിനെയും ഷിബുവിനെയും ശംഭുവിനെയുമൊക്കെ സ്വന്തം ആളുകളായാണ് മലയാളികൾ കാണുന്നത്. ഇതിൽ കൂടുതല്‍ ഫാന്‍സ് ഉള്ളത് ജോര്‍ജിനും ലോലനുമാണ്. ജോർജ് ആയി അഭിനയിക്കുന്ന അനു കെ. അനിയൻ സിനിമയിലും ചുവടുവെച്ചിരിക്കുകയാണ്. മിഥുൻ മാനുവൽ ചിത്രം അർജന്റീന ഫാൻസ് ഫ്രം കാട്ടൂർകടവിൽ കാളിദാസനൊപ്പം പ്രധാനവേഷത്തിൽ അനുവും അഭിനയിക്കുന്നുണ്ട്. അനുവിനെ പ്രശംസിച്ച് സുഹൃത്ത് ഹരിലാൽ എഴുതിയ ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

ഇത് അനു..
അനു.കെ.അനിയൻ..കരിക്കിലെ ജോർജ്…
മാർച്ച് 22ന് അവന്റെ…അവന്റെ അച്ഛന്റെ…അമ്മയുടെ ഒരു വലിയ സ്വപ്നം പൂവണിയുകയാണ്…
അനുവുന്റെ ആദ്യ സിനിമ റിലീസ്….
നാളെ നടക്കേണ്ടയിരുന്ന റിലീസ് മാർച്ച് 22 ലേക്ക് മാറ്റിയതായി ഇപ്പോൾ അറിയുന്നു…
.
ഇന്ന് കാണുന്ന താര പരിവേഷവും സോഷ്യൽ മീഡിയ സപ്പോർട്ടും ഒക്കെ വരും മുൻപത്തെ അനു ഉണ്ട്..
ഒരു സ്വപനത്തിന്റെ പുറകെ ദൂരവും സമയവും നോക്കാതെ അവനൊപ്പം നടന്ന ഒരു അമ്മയുടെ കഷ്ടപ്പാട് ഉണ്ട്….
യുവജനോത്സവ വേദികളിൽ അവനെയും കൂട്ടി വരുന്ന അമ്മ, ഇന്നും എന്റെ കണ്ണുകളിൽ മറയതെ നിൽപ്പുണ്ട്…
.
.
കോപ്പാറേത്തു സ്കൂളിൽ എന്റെ ജൂനിയർ ആയിരുന്നു അനു..
സീനിയേഴ്സിന്റെ മരം ചുറ്റി ലൈൻ അടിക്ക് പാര വെക്കുന്ന ജൂനിയർ ആയിരുന്നില്ല അവൻ…കട്ട സപ്പോർട്ട് ചെയുന്ന മോട്ടിവേറ്റർ ആയിരുന്നു…ചേച്ചിമാരുടെ ‘പെറ്റ് ബേബി’ ആയതുകൊണ്ട് തന്നെ കാര്യങ്ങൾ അവതരിപ്പിക്കാനും ഓപ്പറേറ്റ് ചെയ്യാനും അവൻ മിടുക്കൻ ആയിരുന്നു !!!!
അതുകൊണ്ട്തന്നെ സീനിയേഴ്സിന്റെ പ്രിയങ്കരനായ കുഞ്ഞനിയനായി അവൻ മാറി…
.
.
പഠിത്തത്തിൽ മിടുക്കൻ..
1 മുതൽ 10 വരെ മികച്ച വിദ്യാർത്ഥിക്കുള്ള ചുവന്ന ബാഡ്ജ് അനുവിന് തന്നെ ആയിരുന്നു എന്നാണ് എന്റെ ഓർമ…
കല – ശാസ്ത്ര – സാഹിത്യ മേളകളിൽ എല്ലാം നിറ സാന്നിദ്ധ്യം ആയിരുന്നു അനു… എങ്കിലും അവന്റെ മാസ്റ്റർപീസ് മോണോ ആക്ടും ലളിത ഗാനവും ആയിരുന്നു.. പല തവണ സംസ്‌ഥാന കലോത്സവത്തിൽ അവൻ ഒന്നാമൻ ആയി…
പിന്നീട് കായംകുളം ബോയ്സിൽ വന്നപ്പോൾ കായംകുളം ജലോത്സവത്തിന്‌ ഞങ്ങൾ അവതരിപ്പിച്ച വഞ്ചിപ്പാട്ടിന്റ ലീഡും അനു ആയിരുന്നു..
.
.
അതിനിടയിൽ മോണോ ആക്റ്റ് പ്രാക്ടീസ് ചെയ്യാൻ ഒരു മൈക്രോ ഫോൺ വേണം,സ്കൂളിലെ മൈക്ക് എപ്പോഴും ഉപയോഗിക്കാൻ കിട്ടില്ല.. ഹരി അണ്ണൻ ഹെൽപ് ചെയ്യണം എന്ന് അനു ഒരു ദിവസം എന്നോട് പറഞ്ഞു….
അന്ന് അതിനൊരു മാർഗം കണ്ടെത്താൻ എനിക്ക് കഴിഞ്ഞു..
ഇന്ന് അത് ഓർക്കുമ്പോൾ എനിക്കും അഭിമാനിക്കാം…..
.
.
ആ തവണയും അവനു സംസ്ഥാന കലോത്സവത്തിൽ മോണോ ആക്ടിന് A ഗ്രേഡ് ഉണ്ടായിരുന്നു…
.
.
പുതിയ വീട്…സന്തോഷത്തിന്റെ ദിനങ്ങൾ.. അതിനിടയിൽ അച്ഛന്റെ ആകസ്മികമായ വേർപാട് ആ കുടുംബത്തെ ഒരുപാട് ഉലച്ചു..
എന്നാലും ആ അമ്മയുടെ മനക്കരുത്തിൽ അനു പഠിച്ചു ഉയർന്നമാർക്കോടെ എൻജിനീയറായി…
ഇന്ന് എറണാകുളത്ത് അവൻ ജോലിനോക്കുന്നു…
കരിക്കിലെ പണിയില്ലാത്ത ഒഴപ്പൻ ജോർജ് അല്ല അനു..അമ്മയും അനിയത്തിയും അടങ്ങിയ ഒരു കുടുംബത്തെ നോക്കുന്ന ഗൃഹനാഥനാണ് ഇന്നവൻ…
.
ഇതൊക്കെ ഒരു ഹൈപ്പിനുവേണ്ടി പറയുന്നതല്ല…അവനെ അറിയാവുന്ന ഇത് വായിക്കുന്ന ഓരോത്തർക്കും അത് മനസിലാവും…
.
വിധിയെയും പരീക്ഷണങ്ങളെയും അതിജീവിച്ച എന്റെ കുഞ്ഞ് അനിയന്,സ്വപ്നതുല്യമായ ഈ ദിനത്തിൽ ഒരായിരം നന്മകൾ നേരുന്നു….
തളരാതെ മുൻപോട്ട് പോവാൻ സർവേശ്വരൻ ഇനിയും നിന്നെ അനുഗ്രഹിക്കട്ടെ….

shortlink

Related Articles

Post Your Comments

Related Articles


Back to top button